കോഴിക്കോട് ആർട് ലവേഴ്സ് അസോസിയേഷൻ സമാപനസമ്മേളനം 19 ന്

കോഴിക്കോട് : കല ആർട് ലവേഴ്സ് അസോസിയേഷൻ അരനൂറ്റാണ്ട് പിന്നിടുകയാണ്. കലകളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം അർഹനായ കലാകാരന്മാരെ ആദരിക്കുന്നതിനും അനുമോദിക്കുന്നതിനും ‘കല’ മുൻകൈ എടുത്തിട്ടുണ്ട്. കലയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം 2024 ഫെബ്രുവരി 6 ന് കോഴിക്കോട് കൾച്ചറൽ ബീച്ചിൽ എം.ടി. വാസുദേവൻ നായരാണ് നിർവഹിച്ചു. ഒരു വർഷം നീണ്ടുനിന്ന ആഘോഷപരിപാടിക്ക് 2025 ഏപ്രിൽ 19 ന് തിരശീല വീഴുകയാണ്. കോഴിക്കോട് ടേഡ് സെൻറ്ററിൽ നടക്കുന്ന സമാപനസമ്മേളനം കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും . പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് മുഖ്യ അതിഥിയാകും. ‘കലയുടെ പ്രസിഡണ്ടും കോഴിക്കോട് എം.എൽ.എയുമായ തോട്ടത്തിൽ രവീന്ദ്രൻ പരിപാടിയിൽ അദ്ധ്യക്ഷത വഹിക്കും. കോർപ്പറേഷൻ മേയർ ഡോ.ബീന ഫിലിപ്പ്, കോഴിക്കോട് എം.പി. എം.കെ.രാഘവൻ, എം.എൽ.എ അഹമ്മദ് ദേവർകോവിൽ എന്നിവർ ആശംസകൾ അർപ്പിക്കും.
പരിപാടിയിൽ മലബാർ ഗ്രൂപ്പ് കമ്പനി ചെയർമാൻ എം.പി.അഹമ്മദ് , പത്മഭൂഷൺ കെ.എസ്.ചിത്ര. പത്മശ്രീ കൈതപ്പുറം ദാമോദരൻ നമ്പൂതിരി എന്നിവരെ ബഹു മുഖ്യമന്ത്രി ആദരിക്കും. കൈതപ്പുറം രചിച്ച അവതരണ ഗാനത്തോടെ 5 മണിക്ക് പരിപാടി ആരംഭിക്കും. തുടർന്ന് എം.ടി.വാസുദേവൻ നായരുടെ മകൾ അശ്വതി.വി.നായരും ശ്രീകാന്തും സംഘവും അവതരിപ്പിക്കുന്ന നൃത്തശിൽപ്പവും അരങ്ങേറും. തുടർന്ന് പ്രശസ്ത ഗായകൻ എം.ജി.ശ്രീകുമാറും സംഘവും അവതരിപ്പിക്കുന്ന സംഗീത നിശയും, റിമി ടോമിയും സംഘവും അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും ഉണ്ടായിരിക്കുമെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ പ്രസിഡൻ്റ് തോട്ടത്തിൽ രവീന്ദ്രൻ, വൈസ് പ്രസിഡൻ്റ് കെ.വിജയരാഘവൻ .എൻ. ചന്ദ്രൻ വിനീഷ് വിദ്യാധരൻ, സെക്രട്ടറി അഡ്വ. കെ.പി. അശോക് കുമാർ, ട്രഷറർ ശ്രീ.കെ.സുബൈർ എന്നിവർ പങ്കെടുത്തു.