x
NE WS KE RA LA
Accident Kerala

‘രണ്ട് ആനകളെ എഴുന്നള്ളിക്കാന്‍ അനുമതി ഉണ്ട്, വീഴ്ച സംഭവിച്ചെങ്കില്‍ നടപടി’; ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍

‘രണ്ട് ആനകളെ എഴുന്നള്ളിക്കാന്‍ അനുമതി ഉണ്ട്, വീഴ്ച സംഭവിച്ചെങ്കില്‍ നടപടി’; ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍
  • PublishedFebruary 14, 2025

കോഴിക്കോട്: ഉത്സവത്തിനിടെ ആന ഇടഞ്ഞ് മൂന്നുപേര്‍ മരിച്ച കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിലെത്തി പ്രാഥമിക പരിശോധന നടത്തി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്‍ കീര്‍ത്തി. ക്ഷേത്രത്തില്‍ രണ്ട് ആനകളെ എഴുന്നള്ളിക്കാനുള്ള അനുമതി ഉണ്ടായിരുന്നുവെന്നും ആനകള്‍ തമ്മില്‍ ആവശ്യമായ അകലം പാലിച്ചിട്ടുണ്ടെന്നാണ് പരിശോധനയില്‍ നിന്നും ജീവനക്കാരുടെ മൊഴിയില്‍ നിന്നും വ്യക്തമായതെന്ന് കീര്‍ത്തി വ്യക്തമാക്കി. ആന എഴുന്നള്ളിപ്പില്‍ ഏതെങ്കിലും തരത്തില്‍ വീഴ്ച വന്നിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിക്ക് റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുമെന്നും കീര്‍ത്തി പറഞ്ഞു. എഡിഎമ്മുമായി കൂടിയാലോചിച്ച് തയ്യാറാക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് 11 മണിയോടെ വനം മന്ത്രിക്ക് സമര്‍പ്പിക്കുമെന്നും ഫോറസ്റ്റ് കണ്‍വസര്‍വേറ്റര്‍ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *