x
NE WS KE RA LA
Kerala Politics

കോട്ടയം മെഡിക്കൽ കോളേജ് അപകടം: അന്വേഷണ സമിതിയിൽ ജില്ല കളക്ടറെ ഒഴിവാക്കണം; ചാണ്ടി ഉമ്മൻ

കോട്ടയം മെഡിക്കൽ കോളേജ് അപകടം: അന്വേഷണ സമിതിയിൽ ജില്ല കളക്ടറെ ഒഴിവാക്കണം; ചാണ്ടി ഉമ്മൻ
  • PublishedJuly 5, 2025

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് അപകടം ജില്ല കളക്ടർ അന്വേഷിക്കുന്നതിനെതിരെ ചാണ്ടി ഉമ്മൻ
എംഎൽഎ രംഗത്ത് . അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് ചാണ്ടി ഉമ്മൻ പ്രതികരിച്ചു. ഹോസ്പിറ്റൽ കമ്മറ്റി ചെയർമാൻ തന്നെ അന്വേഷിക്കുന്നത് നീതിയുക്തമല്ലെന്നും. ആശുപത്രി സൂപ്രണ്ടിനെ ബലിയാടാക്കി ചിലർ രക്ഷപ്പെടാൻ ശ്രമിക്കുന്നുവെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു . അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയോ​ഗിക്കണമെന്നും. ബിന്ദുവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നൽകണമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു . ബിന്ദുവിന്റെ മകന് സ്ഥിരം ജോലി കൊടുക്കണമെന്നും ഉമ്മൻചാണ്ടി ഫൗണ്ടേഷൻ പ്രഖ്യാപിച്ച 5 ലക്ഷം രൂപ 10 ദിവസത്തിനകം നൽകുമെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.

നേരത്തെ, സർക്കാർ ധനസഹായം നൽകുമെന്ന് മന്ത്രി വിഎൻ വാസവൻ പ്രഖ്യാപിച്ചിരുന്നു. കോട്ടയം മെഡിക്കൽ കോളേജിലെ അപകടം നടന്നയുടൻ ചാണ്ടി ഉമ്മൻ സ്ഥലത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *