x
NE WS KE RA LA
Kerala

കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം വിവാദം: ഈഴവ വിദ്യാർത്ഥിക്ക് അഡ്വൈസ് മെമ്മോ അയച്ചു

കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം വിവാദം: ഈഴവ വിദ്യാർത്ഥിക്ക് അഡ്വൈസ് മെമ്മോ അയച്ചു
  • PublishedApril 10, 2025

ഇരിങ്ങാലക്കുട: കൂടൽമാണിക്യം ദേവസ്വം കഴകം ജോലിക്ക് ഈഴവ വിദ്യാർത്ഥിക്ക് അഡ്വൈസ് മെമ്മോ അയച്ചു. ജാതി വിവേചനത്തെത്തുടർന്ന് തിരുവനന്തപുരം സ്വദേശി ബാലു രാജിവച്ച ഒഴിവിലാണ് പട്ടികയിലെ അടുത്ത ഊഴക്കാരനായ ചേർത്തല സ്വദേശി കെ.എസ്. അനുരാഗിന് അഡ്വൈസ് മെമ്മോ അയച്ചിരിക്കുന്നത്. കൂടൽമാണിക്യം ദേവസ്വമാണ് അഡ്വൈസ് മെമ്മോ പ്രകാരം നിയമനം നടത്തേണ്ടത്. സംഭവം വിവാദമായതിനാൽ ദേവസ്വം ഭരണസമിതിയിൽ ഇക്കാര്യം വച്ചേക്കുമെന്നാണ് കരുതുന്നത്. കൂടാതെ റിക്രൂട്ട്മെൻറ് ബോർഡിന്റെ തീരുമാനങ്ങൾക്കൊപ്പം നിലകൊള്ളുമെന്ന് നേരത്തെ തന്നെ ദേവസ്വം ബോർഡ് വ്യക്തമാക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *