ശരത് കുമാറും ഷണ്‍മുഖ പാണ്ഡ്യനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കൊമ്പുസീവി’; ഡിസംബര്‍ 19ന്
‘വരുത്തപടാത്ത വാലിബര്‍ സംഘം’, ‘രജനി മുരുകന്‍’, ‘സീമരാജ’, ‘ഡിഎസ്പി’ തുടങ്ങിയ വില്ലേജ് ആക്ഷന്‍ കോമഡി എന്റര്‍ടെയ്നറുകളിലൂടെ പ്രേക്ഷകരെ ആകര്‍ഷിച്ച സംവിധായകന്‍ പൊന്റാം, ശരത് കുമാര്‍ ഷണ്‍മുഖ പാണ്ഡ്യന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന വില്ലേജ് ആക്ഷന്‍ കോമഡി ചിത്രം ‘കൊമ്പുസീവി’ ഡിസംബര്‍ 19ന് ലോകമാകെ തിയ്യേറ്റര്‍ റിലീസ് ആയി പ്രദര്‍ശനത്തിനെത്തും. സ്റ്റാര്‍ സിനിമാസിന്റെ ബാനറില്‍ മുകേഷ് ടി ചെല്ലയ്യയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. എം.ടി.വി സിനിമാസ് ആണ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്.
‘കൊമ്പുസീവി’യുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. മരണം, കോമഡി, ആക്ഷന്‍, ഇമോഷന്‍, ഗ്രാമീണ ഭംഗി എന്നിവയെല്ലാം സംയോജിപ്പിച്ച ഒരു പക്കാ പാക്കേജാണെന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നു. ട്രെയിലറില്‍, ശരത് കുമാറും ഷണ്‍മുഖ പാണ്ഡ്യനും ഒരു അമ്മാവന്‍-മരുമകന്‍ ജോഡിയായി കാണപ്പെടുന്നു. ചിത്രത്തില്‍ ഇവരെ കൂടാതെ തര്‍ണിക, അനൈറ ഗുപ്ത, ജോര്‍ജ്ജ് മരിയന്‍, സുജിത് ശങ്കര്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. യുഗഭാരതി, പാ വിജയ്, സ്‌നേഹന്‍, സൂപ്പര്‍ സുബ്ബു എന്നിവരുടെ വരികള്‍ക്ക് യുവാന്‍ ശങ്കര്‍ രാജയാണ് കൊമ്പുസീവിക്ക് സംഗീതം നല്‍കുന്നത്. ബാലസുബ്രഹ്‌മണ്യം ഛായാഗ്രഹണ ഡയറക്ടറും, ദിനേശ് പൊന്‍രാജ് എഡിറ്ററും, ശരവണ അഭിരാം കലാസംവിധാനവും, ഫീനിക്‌സ് പ്രഭു, ശക്തി ശരവണന്‍ എന്നിവര്‍ സ്റ്റണ്ട് കൊറിയോഗ്രാഫര്‍മാരുമാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. പി. ആര്‍.ഓ: പി.ശിവപ്രസാദ്