x
NE WS KE RA LA
Kerala Politics

കൊല്ലം ചുവന്നു ;സി പി എം സംസ്ഥാന സമ്മേളനത്തിന് കൊടിയേറി

കൊല്ലം ചുവന്നു ;സി പി എം സംസ്ഥാന സമ്മേളനത്തിന് കൊടിയേറി
  • PublishedMarch 6, 2025

കൊല്ലം : സി പി ഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിന് ഇന്ന് കൊടിയേറി . തുടർ ഭരണത്തിന് തുടർച്ച ലക്ഷ്യമിട്ടുള്ള നവ കേരള രേഖ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിക്കും. പ്രതിനിധി സമ്മേളനം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉദ്ഘാടനം നിർവ്വഹിക്കും .

സമ്മേളന നഗരിയായ കൊല്ലം ടൗൺ ഹാളിൽ കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലൻ പതാക ഉയർത്തും. ഒപ്പം രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തും. സി പി ഐ എം കോ ഓർഡിനേറ്റർ പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഏഴിന് പ്രവർത്തന റിപ്പോർട്ടിന്മേലുള്ള പൊതു ചർച്ചയും എട്ടിന് നവ കേരള രേഖയിലുള്ള ചർച്ചയും നടക്കും.

പ്രവർത്തന റിപ്പോർട്ടിനു മേലുള്ള ചർച്ചയ്ക്ക് 8 ന് പാർട്ടി സെക്രട്ടറി മറുപടി പറയും. നവ കേരള രേഖയുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയും. കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലൻ പ്രതിനിധി സമ്മേളനത്തിന്റെ പ്രസീഡിയം നിയന്ത്രിക്കും.

Leave a Reply

Your email address will not be published. Required fields are marked *