ബേപ്പൂരിലെ ലോഡ്ജില്‍ കൊല്ലം സ്വദേശി വെട്ടേറ്റ് മരിച്ച നിലയില്‍

കോഴിക്കോട്: ബേപ്പൂര്‍ ഹാര്‍ബര്‍ റോഡ് ജങ്ഷനിലെ ത്രീസ്റ്റാര്‍ ലോഡ്ജില്‍ കൊല്ലം സ്വദേശിയെ വെട്ടേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. വലപ്പണിക്കാരനായ സോളമനെയാണ് ശനിയാഴ്ച്ച രാവിലെ മരിച്ചനിലയില്‍ കണ്ടത്. കൊലപാതകമാണെന്നാണ് പോലീസിന്റെ നിഗമനം.വിവരമറിഞ്ഞ് ബേപ്പൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ഷനോജ് പ്രകാശ്, എസ്ഐ രവീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി.കൊലപാതകമാണെന്നാണ് പോലീസിന്റെ നിഗമനം.സംഭവത്തില്‍ പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചതായി പോലീസ് പറഞ്ഞു.