x
NE WS KE RA LA
Crime Kerala

കൊടുവള്ളി സി ഐ ക്ക് യൂത്ത് കോൺഗ്രസ് വക പിറന്നാൾ ആഘോഷം: ഡി വൈ എസ് പി വിശദീകരണം തേടി

കൊടുവള്ളി സി ഐ ക്ക് യൂത്ത് കോൺഗ്രസ് വക പിറന്നാൾ ആഘോഷം: ഡി വൈ എസ് പി വിശദീകരണം തേടി
  • PublishedJune 10, 2025

കോഴിക്കോട്: കൊടുവള്ളി പൊലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടറുടെ പിറന്നാള്‍ ആഘോഷം. കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിക്കുന്ന വിഡിയോ പങ്കുവച്ച് വെട്ടിലായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പിന്നാലെ സംഭവത്തില്‍ ഇന്‍സ്‌പെക്ടര്‍ കെ പി അഭിലാഷിന് വീഴ്ച സംഭവിച്ചതായി സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് . സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വിഡിയോ ചര്‍ച്ചയാകുകയാണ്.

ഹാപ്പി ബര്‍ത്ത് ഡെ ബോസ് എന്ന ടൈറ്റിലോടെയാണ് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് പിസി ഫിജാസ് സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ചത്. പിന്നാലെയാണ് സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഇടപെടുകയും . സംഭവത്തില്‍ ചട്ടലംഘനം നടന്നായി സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തുകയും ചെയ്തു. സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് താമരശ്ശേരി ഡിവൈഎസ്പിക്ക് കൈമാറി. കെ പി അഭിലാഷിനെതിരെ നടപടിക്ക് സാധ്യതയുണ്ടെന്നാണ് സൂചനകൾ.

Leave a Reply

Your email address will not be published. Required fields are marked *