കൊച്ചി കപ്പൽ അപകടം; കൂടുതൽ കണ്ടെയ്നറുകൾ കൊല്ലം തീരത്ത് അടിഞ്ഞു; ജാഗ്രത പാലിക്കണമെന്ന് പൊലീസ്

കൊച്ചി : കൊല്ലം ജില്ലയിലെ ചവറ പരിമണത്ത് രണ്ട് കണ്ടെയ്നർ കൂടി തീരത്തടിഞ്ഞു. നാല് കണ്ടെയ്നറുകളാണ് തീരത്തെത്തിയത്. നീണ്ടകര ശക്തികുളങ്ങര മദാമ്മതോപ്പിലും ഒരു കണ്ടെയ്നർ അടിഞ്ഞത്. കരുനാഗപ്പള്ളി ചെറിയഴീക്കൽ ഒരു കണ്ടെയ്നർ തീരത്തടിഞ്ഞിരുന്നു. രണ്ട് കണ്ടെയ്‌നറുകളും കാലിയാണ്. കോസ്റ്റൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. പരിശോധനകൾക്കായി വിദഗ്ദർ പ്രദേശത്തേക്ക് എത്തുന്നത്.
സമീപത്തെ വീടുകളിലുള്ളവരോട് മാറിത്താമസിക്കാനും. ജനങ്ങൾ ഒരു കാരണവശാലും കണ്ടെയ്നറുകളുടെ അടുത്തേക്ക് പോകരുതെന്നും നിർദേശം നൽകിയിട്ടുണ്ട്. 60 മീറ്റർ അകലം പാലിക്കണമെന്നാണ് നിർദേശം. പരിശോധനകൾ നടത്തിയ ശേഷമാകും കണ്ടെയ്നർ സ്ഥലത്ത് നിന്ന് നീക്കം ചെയ്യുക. ഇന്ന് 12 മണിക്ക് മുൻപ് കണ്ടെയ്നർ നീക്കം ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ഇതിനായുള്ള സംവിധാനങ്ങൾ സ്ഥലത്തേക്ക് എത്തിക്കും. എന്നാൽ കണ്ടെയ്നർ എവിടേക്കാണ് മാറ്റുക എന്ന വിവരം ലഭിച്ചിട്ടില്ല.
13 കണ്ടെയ്നറുകളിൽ കാത്സ്യം കാർബൈഡ് ഉൾപ്പടെ അപകടകരമായ ചരക്കുകളാണെന്ന് വിവരം പുറത്തുവന്നിരുന്നു. എംഎസ്‌സി എൽസ 3യിൽ ആകെയുണ്ടായിരുന്നത് 643 കണ്ടെയ്‌നറുകൾ. ഇതിൽ 73 എണ്ണം കാലിയായിരുന്നുവെന്നാണ് വിവരം. കാൽസ്യം കാർബൈഡ് വെള്ളവുമായി പ്രതിപ്രവർത്തിച്ച് അസറ്റിലീൻ വാതകം പുറപ്പെടുവിക്കുമെന്നും അഡൈ്വസറിയിൽ പറയുന്നു.