കെ.എച്ച്.ഒ; ഓപ്പൺ മിസ്റ്റർ കേരള 2025 സംഘടിപ്പിക്കും

കോഴിക്കോട് : കേരള ഹെൽത്ത് ക്ലബ്ബ് ഓർഗനൈസേഷൻ ഓപ്പൺ മിസ്റ്റർ കേരള ശരീര സൗന്ദര്യ മത്സരം സംഘടിപ്പിക്കും. ഫെബ്രുവരി 16-ാം തിയ്യതി ഞായറാഴ്‌ച വൈകീട്ട് 5 മണിക്ക് കോഴിക്കോട് ബീച്ച് ഓപ്പൺ സ്റ്റേജിൽ വെച്ചു നടക്കുന്ന പരിപാടിയിൽ സംസ്ഥാനത്തിലെ വിവിധ ജില്ലകളിൽ നിന്നായി 200ൽ അധികം മത്സരാർത്ഥികൾ പങ്കെടുക്കും. സബ്ജനിയർ, ജുനിയർ, സീനിയർ, മാസ്റ്റേഴ്‌സ്, ക്ലാസിക്ക് ഫിസിക്ക്, മെൻ ഫിസിക്ക്, ഫിസിക്കലി ചലഞ്ച്‌ഡ് വിഭാഗങ്ങളിൽ പുരുഷൻമാർക്കും. വുമൺ ഫിസിക്ക്, വുമൺ വെൽനെസ്സ്, മോം ഫിസിക്ക്, വുമൺ ബോഡിബിൽഡിങ് തുടങ്ങിയ മത്സരങ്ങൾ സ്ത്രീകൾക്കായും സംഘടിപ്പിക്കും . കൂടാതെ മത്സരാർത്ഥികളുടെ ഭാരനിർണ്ണയും അന്നേ ദിവസം രാവിലെ 7 മണി മുതൽ 12 വരെ കോഴിക്കോട് ഇൻഡോർ സ്‌റ്റേഡിയം ഹാളിൽ വെച്ചു നടത്തുമെന്ന് അധികൃതർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
വി കെ അനിൽകുമാർ (പ്രസിഡന്റ്), വിജയമോഹൻ എ (ജനറൽ സെക്രെട്ടറി), മുൻഫാർ കക്കൊടി (ട്രഷറർ,
വൈസ് പ്രെസിഡെന്റുമാരായ സി. എസ്. രഞ്ജിത്ത് , സെബാസ്റ്റ്യൻ മാത്യു, മുസ്തഫ പുളിയക്കോടൻ , കെ.എം. ബിജു. ജോയിന്റ് സെക്രട്ടറിമാരായ അറക്കൽ ബേബിച്ചൻ, ഷൈൻ ജോൺസൺ , മിഥുൻ കുമാർ,
ബാവ ബഷീർ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്കായി വി കെ അനിൽകുമാർ പ്രസിഡന്റ് (9447 172 506)