‘കേരളത്തിന്റെ ഐശ്വര്യം മതേതരത്വമാണ്’; വെള്ളാപ്പള്ളിയുടെ പരാമര്‍ശത്തില്‍ മന്ത്രി കെ ബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമര്‍ശത്തിനെതിരെ ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഒരു നാട് പുരോഗമിക്കുന്നത് ജാതി കൊണ്ടല്ലെന്നും കേരളത്തിന്റെ ഐശ്വര്യം മതേതരത്വമാണും അദ്ദേഹം പറഞ്ഞു.മലപ്പുറമെന്നോ കോട്ടയമെന്നോ വ്യത്യാസമില്ല. പ്രത്യേക ജില്ല തിരിച്ച് പറയേണ്ടതില്ലെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
കൂടാതെ കേരള എംവിഡിയുടെ വെര്‍ച്വല്‍ പിആര്‍ഒ എന്ന പുതിയ ആശയം ലോഞ്ച് ചെയ്യുകയാണെന്ന് മന്ത്രി പറഞ്ഞു. ക്യു ആര്‍ കോഡ് സ്‌ക്യാന്‍ ചെയ്ത് വിവരങ്ങള്‍ 24 മണിക്കൂറും ആര്‍ക്കും വിഷയങ്ങള്‍ എല്ലാം അറിയാം. അറിയിക്കുകയും ചെയ്യാം.
ഫയലുകള്‍ വൈകിപ്പിക്കാന്‍ പാടില്ലെന്നും ഗതാഗത വകുപ്പ് വിജിലന്‍സ് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. അനാവശ്യമായി ഫയലുകളില്‍ കാലതാമസം വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും വ്യക്തമാക്കി. കെഎസ്ആര്‍ടിസിയില്‍ ഒന്നാം തീയതി തന്നെ ശമ്പളം നല്‍കുമെന്നും ഒരു ദിവസം കൊടുത്ത് നിര്‍ത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.