x
NE WS KE RA LA
Kerala Latest Updates

2050 ഓടെ കേരളം പൂര്‍ണമായും പരിസ്ഥിതി സൗഹൃദമാകും: മുഖ്യമന്ത്രി

2050 ഓടെ കേരളം പൂര്‍ണമായും പരിസ്ഥിതി സൗഹൃദമാകും: മുഖ്യമന്ത്രി
  • PublishedFebruary 10, 2025

തിരുവനന്തപുരം: 2050 ഓടെ കേരളം പൂര്‍ണമായും പരിസ്ഥിതി സൗഹൃദമാകുമെന്ന് മുഖ്യമന്ത്രി. മാലിന്യ സംസ്‌കരണത്തെ കേരളം ഗൗരവമായി കാണുന്നുവെന്ന് അദ്ദേഹം പറഞ്ഞു .കാലാവസ്ഥാ വ്യതിയാനത്തിനു കാരണം വന്‍കിടക്കാര്‍ ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.അവര്‍ ചര്‍ച്ചകളുടെ ഭാഗമാകുന്നില്ല എന്നും പക്ഷേ ഈ കാരണം മൂലം പരിഹാരത്തില്‍ നിന്ന് വ്യതിചലിക്കാനാകില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.കാലാവസ്ഥയുമായി ബന്ധപെട്ട് നമുക്ക് ഇപ്പോള്‍ ചെയ്യാന്‍ കഴിയുന്നത് നമ്മുക്ക് ചെയ്യാം എന്നും അദ്ദേഹം വ്യക്തമാക്കി.

നിരവധി പുസ്തകോത്സവങ്ങള്‍ സംസ്ഥാനത്ത് നടക്കുന്നു, ലോകത്തെ ഏത് എഴുത്തുകാരനെയും സ്വന്തം എഴുത്തുകാരനായി കാണാന്‍ നമുക്ക് കഴിയും.കേരളത്തില്‍ ഗ്രാമങ്ങളിലും നഗരങ്ങളിലും പുസ്തകോത്സവങ്ങള്‍ നടക്കുന്നു. സ്വതന്ത്ര ഇന്ത്യയില്‍ എഴുത്തുകാര്‍ ഭീഷണി നേരിടുന്നുവെന്നും ഇന്ന് എഴുത്തുകാര്‍ കൊല്ലപ്പെടുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആര്‍ട്ടിസ്റ്റുകള്‍ ആക്ടിവിസ്റ്റുകള്‍ ആകേണ്ട സാഹചര്യമാണ് ഇന്ന്. ബഹുസ്വരതയെ ഏകസ്വരം കൊണ്ട് പകരം വെക്കാനുള്ള ശ്രമങ്ങള്‍ രാജ്യത്തിന്റെ പലഭാഗത്ത് ശക്തിപ്പെടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *