x
NE WS KE RA LA
Kerala

വിഴിഞ്ഞം വിജിഎഫ് കരാറിൽ ഒപ്പുവച്ച് കേരളം

വിഴിഞ്ഞം വിജിഎഫ് കരാറിൽ ഒപ്പുവച്ച് കേരളം
  • PublishedApril 9, 2025

തിരുവനന്തപുരം: വിഴിഞ്ഞം വിജിഎഫ് കരാറിൽ ഒപ്പുവച്ച് കേരളം. രണ്ട് കരാറുകളിലാണ് ഒപ്പുവെച്ചത്. ഈ കരാറിലൂടെ കേന്ദ്ര സഹായമായ 817.80 കോടി രൂപ വിഴിഞ്ഞം തുറമുഖത്തിന് ലഭിക്കും. കേന്ദ്രവും പണം സ്വീകരിക്കുന്ന അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും ബാങ്ക് കണ്‍സോര്‍ഷ്യവുമായുള്ള ത്രികക്ഷി കരാറാണ് ആദ്യത്തേത്. തുറമുഖത്തു നിന്നുള്ള വരുമാനത്തിന്റെ 20% കേന്ദ്രവുമായി പങ്കിടാമെന്നതാണ് രണ്ടാമത്തെ കരാർ. ഇതിലാണ് ഒപ്പിട്ടിരിക്കുന്നത്

അതേസമയം, ലോകത്തിലെ വലിയ ചരക്കുകപ്പലുകളിലൊന്നായ എംഎസ്‌സി തുര്‍ക്കി ഇന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തും. ദക്ഷിണേഷ്യയിലെ ഒരു തുറമുഖത്ത് ആദ്യമായിട്ടാണ് ഈ കപ്പല്‍ നങ്കൂരമിടുന്നത്. സിംഗപ്പൂരില്‍ നിന്നാണ് കപ്പല്‍ വിഴിഞ്ഞത്തേക്ക് എത്തുന്നത്. ട്രയല്‍ റണ്ണും കോമേഷ്യല്‍ ഓപ്പറേഷന്‍സും ആരംഭിച്ച ശേഷം ഇതുവരെ 246 കപ്പലുകളാണ് വിഴിഞ്ഞത്ത് വന്നത്.

Leave a Reply

Your email address will not be published. Required fields are marked *