x
NE WS KE RA LA
Uncategorized

മുന്നറിയിപ്പുമായി കേരള പൊലീസ്; സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തൊക്കെയെന്ന് അറിയാം

മുന്നറിയിപ്പുമായി കേരള പൊലീസ്; സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തൊക്കെയെന്ന് അറിയാം
  • PublishedJuly 19, 2024

സൈബര്‍ തട്ടിപ്പുകള്‍ പെരുകുന്നതിനിടെ മുന്നറിയിപ്പുമായി കേരള പൊലീസ്. ഗൂഗിള്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തൊക്കെയെന്ന് കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പൊതുജനങ്ങളെ അറിയിച്ചു. ഓണ്‍ലൈന്‍ അക്കൗണ്ടുകളുടെ പാസ്വേഡുകള്‍ തട്ടിയെടുത്തും ഹാക്ക് ചെയ്തുമുള്ള കുറ്റകൃത്യങ്ങള്‍ കേരളത്തിലടക്കം ഏറെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് കേരള പൊലീസിന്റെ ജാഗ്രതാ നിര്‍ദേശം. കേരള പൊലീസിന്റെ മുന്നറിയിപ്പും നിര്‍ദേശങ്ങളും എന്താണെന്നറിയാം

സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്ന ഇക്കാലത്ത് നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. മൊബൈല്‍ ഫോണ്‍ നമ്പര്‍ തന്നെ പാസ്സ്വേഡ് ആയി ഒരിക്കലും ഉപയോഗിക്കാതിരിക്കുക. പാസ്വേഡ് അക്ഷരങ്ങളും , സ്പെഷ്യല്‍ ക്യാരക്ടറുകളും, അക്കങ്ങളും ഉള്‍പ്പെടുത്തിയുള്ളവയായിരിക്കണം. കുറഞ്ഞത് എട്ട് ‘ ക്യാരക്ടറുകളെങ്കിലും ഉണ്ടായിരിക്കണം.

വിശ്വസനീയമായ ഡിവൈസുകളില്‍ മാത്രം അക്കൗണ്ട് ലോഗിന്‍ ചെയ്യുക. തേഡ്പാര്‍ട്ടി ആപ്ലിക്കേഷനുകളില്‍ നിന്ന് അക്കൗണ്ട് നീക്കം ചെയ്യുക. വിശ്വസനീയമല്ലാത്ത തേഡ്പാര്‍ട്ടി ആപ്പുകള്‍ക്ക് അക്കൗണ്ട് ആക്‌സസ് കൊടുക്കാതിരിക്കുക. ഗൂഗിള്‍ അക്കൗണ്ടുകളുടെ ടു സ്റ്റെപ് വെരിഫിക്കേഷന്‍ നിര്‍ബന്ധമായും ആക്ടിവേറ്റ് ചെയ്ത് അക്കൗണ്ട് സുരക്ഷിതമാക്കണം. ഹാക്ക് ചെയ്യപ്പെട്ടാല്‍ ഉടനടി ഇമെയില്‍ പരിശോധിച്ചാല്‍ ഇമെയില്‍ സേവനദാതാവില്‍ നിന്ന് അലേര്‍ട്ട് മെസേജ് വന്നതായി കാണാം. അതില്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക. തുടര്‍ നടപടി സ്വീകരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *