x
NE WS KE RA LA
Kerala Politics

കേരളത്തിന് ഒരു മാറ്റം വേണം, അതിന് യു ഡി എഫ് വരണം; ഷാഫി പറമ്പിൽ എം പി

കേരളത്തിന് ഒരു മാറ്റം വേണം, അതിന് യു ഡി എഫ് വരണം; ഷാഫി പറമ്പിൽ എം പി
  • PublishedMarch 12, 2025

തിരുവനന്തപുരം: ജനകീയ പ്രശ്‌നങ്ങളോട് രണ്ടു ഗവൺമെന്റും കാണിക്കുന്ന സമീപനം മോശമെന്ന് ഷാഫി പറമ്പിൽ എം പി പറഞ്ഞു . കേരളത്തിൽ ആശാവർക്കർമാരുടെ സമരം പരിഹരിക്കപ്പെടുന്നില്ല. ഒരുമാസമായി അവർ വെയിലും മഴയും കൊണ്ട് നടക്കുന്നുവെന്നും. ഇതുവരെ ഒരു പരിഹാരമില്ലെന്നും. ഇങ്ങനെയുള്ള ഒരു ഭരണകൂടത്തെ കേരളം ഇനി തെരെഞ്ഞെടുക്കില്ല. ഇനി കേരളത്തിന് ഒരു മാറ്റം വേണം. അതിന് യുഡിഎഫ് വരണം. അനിവാര്യമായ മാറ്റം യുഡിഎഫ് കേരളത്തിൽ വരുത്തുമെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി .

ഈ ഗവൺമെന്റിന് മത്സ്യത്തൊഴിലാളികളുടെ ആവാസ വ്യവസ്ഥയെ പറ്റി ഒരു ധാരണയുമില്ല. രാഷ്ട്രീയത്തിന് അതീതമായി നാടിൻറെ നിലനിൽപ്പിന് വേണ്ടി നടക്കുന്ന സമരമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

പ്രകൃതിയാഘാത പഠനം നടത്താതെ അത് നിർമ്മാണം നടത്തുന്ന കമ്പനി പഠിക്കട്ടെ എന്നാണ് പറയുന്നത്. ഇത്തരത്തിലുള്ള നയങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും. ഈ ശബ്ദം പാർലമെന്റിന് അകത്തും പുറത്തും മുഴക്കിയിരിക്കും. കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നത് യുഡിഎഫ് വരണമെന്നാണ്. അത് ഓരോ ദിനവും കൂടിക്കൊണ്ടിരിക്കുകയാണെന്നും ഷാഫി പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *