x
NE WS KE RA LA
Kerala

കേരള മാപ്പിള കലാ അക്കാദമി സിൽവർ ജൂബിലി സമാപന സമ്മേളനവും അവാർഡ് നൈറ്റും നാളെ

കേരള മാപ്പിള കലാ അക്കാദമി സിൽവർ ജൂബിലി സമാപന സമ്മേളനവും അവാർഡ് നൈറ്റും നാളെ
  • PublishedApril 26, 2025

കോഴിക്കോട്: മാനവികതക്കൊരു ഇശൽ സ്‌പർശം എന്ന സന്ദേശമുയർത്തി കേരള മാപ്പിള കലാ അക്കാദമി ഒരു വർഷമായി നടന്നു വരുന്ന സിൽവർ ജൂബിലിയുടെ സമാപന സമ്മേമ്മളനവും അവാർഡ് സമർപ്പണവും നാളെ നടക്കും. ഏപ്രിൽ 27 ഞായർ 4 മണിക്ക് കോഴിക്കോട് ടൗൺ ഹാളിൽ വച്ച് നടക്കുന്ന പരിപാടി ഡോ എം.പി അബ്ദുസ്സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്യും. .

പുളിക്കൽ ഗായകൻ വി.എം.കുട്ടിയുടെ ദാറുസ്സലാം വീട്ടുമുറ്റത്ത് ” ചിറ്റെഴുത്ത് “കവിയരങ്ങും കോഴിക്കോട് കുറ്റിച്ചിറ സിയസ്കോ ഹാളിൽ ഒപ്പന പുരാണം സെമിനാറും വിജയകരമായി പൂർത്തീകരിച്ച ശേഷമാണ് കേരള മാപ്പിള കലാ അക്കാദമി സിൽവർജൂബിലിയുടെ സമാപനം കുറിക്കുന്നതെന്ന് സംഘാടകസമിതിഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

സമ്മേളനത്തിൽ ലഹരിവിരുദ്ധ പ്രതിജ്ഞ, അവാർഡ് സമർ പ്പണം, സാംസ്കാരിക സദസ്സ്.ഇശൽ വിരുന്ന് എന്നിവ നടക്കും. കൂടാതെ കോഴിക്കോട് കോർപ്പറേ ഷൻ മേയർ ഡോ.ബീന ഫിലിപ്പ്,തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ.അക്കാദമി മുഖ്യ രക്ഷാധി കാരികൂടിയായ ഡോ.എം.കെ മുനീർ എം.എൽ.എ എന്നിവർ അവാർഡ് വിതരണം ഉൾപ്പെടെ ചടങ്ങുകൾ നിർവ്വഹിക്കും. പ്രശ സ സാഹിത്യകാരൻ കെ.പി രാമനുണ്ണിക്ക് പി.എച്ച് അബ്ദുല്ല മാസ്റ്റർ സ്‌മാരക മാനവ മൈത്രി പുരസ്‌കാരം സമദാനി നൽകും.

മഹാകവി മോയിൻകുട്ടി വൈദ്യർ സ്‌മാരക പുരസ്‌കാരം മാപ്പിളപ്പാട്ട് രചയിതാവ് ബാപ്പു വെള്ളിപ്പറമ്പിന് കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ: ബീന ഫിലിപ്പ് കൈമാറും. ലഹരി വിരുദ്ധക്യാമ്പയിൻ ഉദ്ഘാടനവും നിർവ്വഹിക്കും .ഡോ. അനീസ് നൂറേന് പി.എച്ച് സ്‌മാരക സേവന പുരസ്ക്‌കാരം തോട്ടത്തിൽ രവീന്ദ്രൻ എം.എൽ. എ കൈമാറും.വി.എം കുട്ടി സ്‌മാരക പുരസ്‌കാരം ഗായിക മുക്കം സാജിത ക്കും.കെ. മുഹമ്മദ് ഈസ സ്മാരക പുരസ്‌കാരം ജീവകാരുണ്യ പ്രവർത്തകൻ അഷ്റഫ് താമരശ്ശേരിക്കും ഡോ എം. കെ മുനീർ എം.എൽ.എ നൽകും.

പുലിക്കോട്ടിൽ ഹൈദർ സ്‌മാരക പുരസ്‌കാരം കവി എൻ.ചന്ദ്രശേഖരൻ പുല്ലങ്കോടിന് തോട്ട ത്തിൽ രവിന്ദ്രൻ എം. എൽ എ കൈമാറും എഴുത്തുകാരൻ റഹ്മാൻ തായലങ്ങാടിക്ക് കവി ടി. ഉബൈദ് സ്മാരക പുരസ്കാരം മോയിൻകുട്ടി വൈദ്യർ അക്കാദമി ചെയർമാൻ ഡോ ഹുസൈൻ രണ്ടത്താണി നൽകും. പുന്നയൂർകുളം വി ബാപ്പു സ്‌മാരക പുരസ് കാരം കാഥികൻ വി. എം. എ സലാം ഇരാറ്റു പേട്ടക്ക് ഫൈസൽ എളേറ്റിൽ കൈമാറും. Dr എം പി സമദാനി, മേയർ dr ബീന ഫിലിപ്പ്, എം എൽ എ തോട്ടത്തിൽ രവീന്ദ്രൻ, എം എൽ എ dr എം കെ മുനീർ, സാഹിത്യകാരൻ കെ പി രാമനുണ്ണി എന്നിവർ പരിപാടിയിൽ പങ്കെടുക്കും

കവി മുണ്ടമ്പ്ര ഉണ്ണിമമ്മദ് സ്‌മാരക പുരസ് കാരം ഖിസ്സപ്പാട്ട് കലാകാരൻ പി.ടി.എം ആനക്കരക്ക് പ്രൊഫ: എ.പി സുബൈർ നൽകും ഇശൽ രാവും നടക്കുമെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു .

വാർത്താ സമ്മേളനത്തിൽ കേരള മാപ്പിള കലാ അക്കാദമി ആക്റ്റിംഗ് പ്രസിഡൻ്റ് എ. കെ. മുസ്ത‌ഫ, ജനറൽ സെക്രട്ടറി ആരിഫ് കാപ്പിൽ, സിൽവർ ജൂബിലി കൺവീനർ പി വി. ഹസീബ് റഹ്മാൻ, കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് എം.കെ. അഷറഫ്. ചാരിറ്റിവിഭാഗം ചെയർമാൻ കെ.കെ മുഹമ്മദ് റഫീഖ്,കൺവീനർ അബ്ദുൽ റഹിമാൻ കള്ളിത്തൊടി എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *