കേരള ഭാഗ്യക്കുറിയുടെ 25 കോടി രൂപയുടെ തിരുവോണം ബമ്പര്‍ പ്രഖ്യാപിച്ചു.
കേരള ഭാഗ്യക്കുറിയുടെ 25 കോടി രൂപയുടെ തിരുവോണം ബമ്പര്‍ അടിച്ചത് ഠ(ഒ) 577825 ന്. ആറ്റിങ്ങല്‍ ഭഗവതി ഏജന്‍സി വഴി കൊച്ചിയിലെ നെട്ടൂരില്‍ ഏജന്റ് ലതീഷ് വിറ്റ ടിക്കറ്റിനാണ് ഈ മഹാഭാഗ്യം. ഭാഗ്യശാലിയെ കണ്ടെത്താനുള്ള കാത്തിരിപ്പിലാണ് കേരളം 75 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിറ്റുപോയത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വില്‍പന നടന്നത്.