x
NE WS KE RA LA
Kerala Politics

കേരള സർക്കാർ ഇന്ത്യൻ ജനതയ്ക്ക് പ്രതീക്ഷ : ഇ. പി

  • PublishedApril 3, 2025
Minister E P Jayarajan hospitalised - KERALA - GENERAL | Kerala Kaumudi ...

തിരുവനന്തപുരം:സിപിഐഎം മധുര പാർട്ടി കോൺഗ്രസിലെ രാഷ്ട്രീയനയങ്ങൾ രൂപീകരിക്കുന്നത് കേരള ഭരണത്തിനു ശക്തി നൽകുമെന്ന് കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ. കേരള സർക്കാർ ഇന്ത്യൻ ജനതയ്ക്ക് പ്രതീക്ഷയാണെന്നും , ഭരണ തുടർച്ച രാജ്യത്തിന്റെ പ്രതീക്ഷകൂടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.സിപിഐഎം അടിത്തറ വിപുലീകരിക്കാൻ ആവശ്യമായ പരിശോധനയും തിരുത്തലും പാർട്ടി കോൺഗ്രസ് തീരുമാനിക്കും.മധുരയിൽ ഇന്ന് നടക്കുന്ന സിപിഐഎം പാർട്ടി കോൺഗ്രസിൽ പൊതുചർച്ച സംഘടിപ്പിക്കും.നാളെ ഉച്ചവരെ നടക്കുന്ന ചർച്ചയ്ക്ക് പ്രകാശ് കാരാട്ട് മറുപടി നൽകും. ചർച്ചയിലെ നിർദേശങ്ങൾ കൂടി പരിഗണിച്ചാണ് അവലോകന റിപ്പോർട്ടും രാഷ്ട്രീയ പ്രമേയവും പാർട്ടി കോൺഗ്രസ് അംഗീകരിക്കുക .അതോടൊപ്പം ‘ഫെഡറലിസം ഇന്ത്യയുടെ ശക്തി’ എന്ന സെമിനാറിൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *