സമഗ്ര പാലിയേറ്റീവ് പരിചരണവുംഅപൂര്‍വ രോഗചികിത്സയും

ആരോഗ്യരംഗത്ത് ഒട്ടേറെ മാറ്റങ്ങള്‍ കേരളം നടപ്പിലാക്കുന്നുണ്ട്. മികച്ച ആരോഗ്യപരിചരണ ശൃംഖലകളുള്ള നമ്മുടെ സംസ്ഥാനത്ത് പാലിലേയേറ്റീവ് പരിചരണ രംഗത്തും ജനകീയപങ്കാളിത്തത്തോടെ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നു. നിലവില്‍ കേരളംത്തിലെ മിക്കവാറും എല്ലാ പഞ്ചായത്തുകളിലും പാലിയേറ്റീവ് കെയര്‍ സൊസൈറ്റികള്‍ വളരെ ഊരര്‍ജ്ജിതമായി തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. അവയെ ഏകോപിപ്പിച്ച് കെയര്‍ ഗ്രിഡ് രൂപീകരിച്ചിരിക്കുകയാണിപ്പോള്‍. ജന്മനായുള്ള വൈകല്യങ്ങള്‍ പ്രാഥമിക ഘട്ടത്തില്‍ തിരിച്ചറിഞ്ഞ് കുട്ടികള്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്ന ഹോര്‍മോണ്‍ ചികിത്സയും സൗജന്യമായി ലഭ്യമാക്കുന്ന പദ്ധതിക്കും തുടക്കം കുറിച്ചിട്ടുണ്ട്.
ദേശീയ തലത്തില്‍ മാതൃകയായൊരുക്കി സമഗ്ര പാലിയേറ്റീവ് പരിചരണം ഉറപ്പാക്കാന്‍ ‘കേരള കെയര്‍’ എന്ന പേരില്‍ പാലിയേറ്റീവ് കെയര്‍ ഗ്രിഡ് പദ്ധതി അവതരിപ്പിച്ച് കേരളം. പാലിയേറ്റീവ് പരിചരണ രംഗത്ത് സംസ്ഥാനം നടത്തുന്ന സുപ്രധാന ഇടപെടലുകളിലൊന്നാണ് പാലിയേറ്റീവ് കെയര്‍ ഗ്രിഡ്. ഗുരുതര രോഗബാധിതര്‍ക്കും കുടുംബങ്ങള്‍ക്കും ചികിത്സാപരവും സാമൂഹ്യവും മാനസികവുമായ ഗൃഹ കേന്ദ്രീകൃത പരിചരണം ഉറപ്പാക്കുക എന്നതാണ് കേരള കെയര്‍ പദ്ധതിയുടെ ലക്ഷ്യം. നഗരഗ്രാമ വ്യത്യാസമില്ലാതെ സമഗ്ര പാലിയേറ്റീവ് പരിചരണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍, സന്നദ്ധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ പാലിയേറ്റീവ് കെയര്‍ യൂണിറ്റുകളേയും ഉള്‍ക്കൊള്ളിച്ചു കെയര്‍ ഗ്രിഡ് രൂപീകരിച്ചിരിക്കുന്നത്.
പുതിയ രോഗികളെ രജിസ്റ്റര്‍ ചെയ്ത് തുടര്‍പരിചരണം നല്‍കല്‍, സന്നദ്ധ പ്രവര്‍ത്തകരുടെ രജിസ്ട്രേഷനും പരിശീലനവും നല്‍കല്‍, പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന സന്നദ്ധ സംഘടനകള്‍ക്ക് രജിസ്ട്രേഷന്‍ നല്‍കല്‍, പൊതുജനങ്ങള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ തിരഞ്ഞെടുക്കുവാനുള്ള സൗകര്യം, പ്രവര്‍ത്തങ്ങള്‍ വിലയിരുത്തുന്നതിന് സംസ്ഥാന, ജില്ലാ, പഞ്ചായത്ത്, വാര്‍ഡ് തലങ്ങളില്‍ ഡാഷ് ബോര്‍ഡ്, പൊതുജനങ്ങള്‍ക്കുള്ള ഡാഷ് ബോര്‍ഡ് എന്നിവയാണ് പാലിയേറ്റീവ് കെയര്‍ ഗ്രിഡിലൂടെ നിര്‍വഹിക്കുന്നത്. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയുടെ അഭിമുഖ്യത്തിലാണ് ഗ്രിഡ് രൂപീകരിച്ചിട്ടുള്ളത്.
ടെസ്റ്റ് റണ്‍, സെക്യൂരിറ്റി ഓഡിറ്റ് എന്നിവ പൂര്‍ത്തിയാക്കിയാണ് ഗ്രിഡ് സജ്ജമാക്കിയത്. തദ്ദേശസ്വയംഭരണ വകുപ്പിന്റെ സഹകരണത്തോടെയാണ് സംസ്ഥാനത്ത് പാലിയേറ്റീവ് പരിചരണം നടപ്പാക്കി വരുന്നത്. നവകേരളം കര്‍മ്മപദ്ധതി രണ്ട് ആര്‍ദ്രം മിഷനിലെ പത്ത് പ്രധാന പ്രവര്‍ത്തന മേഖലകളിലൊന്നാണ് പാലിയേറ്റീവ് കെയര്‍. ഇതിന്റെ ഭാഗമായി രൂപകല്‍പ്പന ചെയ്ത സമഗ്ര പാലിയേറ്റീവ് കെയര്‍ ആക്ഷന്‍ പ്ലാനിന്റെ അടിസ്ഥാനത്തില്‍ പാലിയേറ്റീവ് കെയര്‍ ഗ്രിഡ് രൂപീകരിച്ചത്. കിടപ്പിലായ രോഗികള്‍ക്ക് കൂടുതല്‍ മികച്ച സേവനം നല്‍കുന്നതിനായി, അവരുടെ സമീപ പ്രദേശങ്ങളില്‍ തന്നെ പരിശീലനം ലഭിച്ച സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം ഉറപ്പാക്കും. എല്ലാ ജില്ലകളിലും പാലിയേറ്റീവ് പരിശീലന കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന് പുറമേയാണ് സാന്ത്വന പരിചരണം ഏകോപിപ്പിക്കാന്‍ പാലിയേറ്റീവ് കെയര്‍ ഗ്രിഡ് രൂപീകരിച്ചത്.
ഇന്ത്യയില്‍ സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും മികച്ച രീതിയില്‍ നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളം. 2000ത്തോളം ഹോം കെയര്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്ത് 1,00,000 സന്നദ്ധ പ്രവര്‍ത്തകരാണ് 1,50,000ത്തോളം കിടപ്പുരോഗികളുടെ പരിചരണത്തിന് സജ്ജരായിട്ടുള്ളത്. കേരളത്തിലെ സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങളെ ലോകാരോഗ്യ സംഘടന അഭിനന്ദിക്കുകയും പ്രവര്‍ത്തനങ്ങളെ മാതൃകയായി അംഗീകരിക്കുകയും ചെയ്തു.
സംസ്ഥാനത്ത് അപൂര്‍വ രോഗങ്ങളുടെ ചികിത്സയില്‍ നിര്‍ണായക മുന്നേറ്റം കുറിച്ചുകൊണ്ട്, കെയര്‍ പദ്ധതിയുടെ ഭാഗമായി ഗ്രോത്ത് ഹോര്‍മോണ്‍ (ജിഎച്ച്) ചികിത്സ ആരംഭിച്ചു. ജന്മനായുള്ള വൈകല്യങ്ങള്‍ പ്രാഥമിക ഘട്ടത്തില്‍ തിരിച്ചറിഞ്ഞ് കുട്ടികള്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ലക്ഷക്കണക്കിന് രൂപ ചെലവുള്ള ഹോര്‍മോണ്‍ ചികിത്സ കെയര്‍ പദ്ധതിയിലൂടെ രോഗികള്‍ക്ക് സൗജന്യമായി ലഭ്യമാക്കുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ശ്രീ അവിട്ടം തിരുനാള്‍ ആശുപത്രി (ടഅഠ) യിലാണ് 20 കുട്ടികള്‍ക്ക് ഗ്രോത്ത് ഹോര്‍മോണ്‍ ചികിത്സ ആരംഭിച്ചത്. ടര്‍ണര്‍ സിന്‍ഡ്രോം ബാധിച്ച 14 പേര്‍ക്കും ജിഎച്ച് കുറവുള്ള 6 പേര്‍ക്കും സെന്റര്‍ ഓഫ് എക്സലന്‍സിന്റെ കീഴില്‍ ജിഎച്ച് തെറാപ്പി ആരംഭിച്ചു. രോഗികളെ മള്‍ട്ടി ഡിസിപ്ലിനറി ടീം വിശദമായി പരിശോധിച്ചാണ് ജിഎച്ച് തെറാപ്പി ആരംഭിച്ചത്.
പതിനായിരം പേരില്‍ ശരാശരി ഒന്ന് മുതല്‍ ആറ് വരെ ആളുകളെ ബാധിക്കുന്ന രോഗങ്ങളെയാണ് അപൂര്‍വ രോഗങ്ങളായി കണക്കാക്കി വരുന്നത്. ശരീരത്തിലെ വളര്‍ച്ചയെയും വികാസത്തെയും നിയന്ത്രിക്കുന്ന ഒരു പ്രധാന ഹോര്‍മോണ്‍ ആണ് ഗ്രോത്ത് ഹോര്‍മോണ്‍. പിറ്റിയൂറ്ററി ഗ്രന്ഥിയാണ് ഇത് ഉത്പാദിപ്പിക്കുന്നത്. കുട്ടികളുടെയും കൗമാരക്കാരുടെയു…