കേരള ബാങ്ക് കുറ്റ്യാടി ശാഖ പുതിയ കെട്ടിടത്തിലേക്ക് മാറി
കുറ്റ്യാടി :പ്രവര്‍ത്തനരംഗത്ത് 34 വര്‍ഷം പൂര്‍ത്തിയാക്കുന്ന കേരള ബാങ്ക് കുറ്റ്യാടി ശാഖ ഇടപാടുകാര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി പുതിയ കെട്ടിടത്തിലേക്ക് മാറ്റി. കുറ്റ്യാടി വയനാട് റോഡിലുള്ള ഫോക്കസ് ബില്‍ഡിംഗില്‍ സജ്ജീകരിച്ച ശാഖ കേരള ബാങ്ക് പ്രസിഡന്റ് ശ്രീ. ഗോപി കോട്ടമുറിക്കല്‍ ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ ശ്രീ. ഇ രമേശ് ബാബു അധ്യക്ഷത വഹിച്ചു.

ഇടപാടുകാരായ ഡോ.വിജയരാഘവന്‍, ശ്രീ. നാണു, ശ്രീ. വിശ്വനാഥന്‍ നായര്‍ എന്നിവരെയും ശാഖയുടെ നവീകരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച കണ്‍സള്‍ട്ടന്റ് ഗ്രീന്‍ സ്റ്റുഡിയോ, ക്രിയേറ്റീവ് എന്റര്‍പ്രൈസസ് എന്നീസ്ഥാപനങ്ങളെയും പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ ആദരിച്ചു. കേരള ബാങ്ക് റീജിയണല്‍ മാനേജര്‍ ശ്രീ. ഷിബു എം പി പ്രസംഗിച്ചു. പേരാമ്പ്ര ഏരിയാ മാനേജര്‍ ശ്രീ. ദീപേഷ് എന്‍ എ സ്വാഗതവും ശാഖാ മാനേജര്‍ ശ്രീ.എന്‍ കെ രാജേന്ദ്രന്‍ നന്ദിയും പറഞ്ഞു.