x
NE WS KE RA LA
Kerala Obituary

കാസര്‍ഗോഡ് പ്രസവത്തെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരം പരാതിയുമായി കുടുംബം

കാസര്‍ഗോഡ് പ്രസവത്തെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരം പരാതിയുമായി കുടുംബം
  • PublishedFebruary 10, 2025

കാസര്‍കോട്: പ്രസവത്തെ തുടര്‍ന്ന് യുവതിയും നവജാത ശിശുവും മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ കുടുംബം രംഗത്ത്. കാസര്‍കോട് പത്മ ആശുപത്രിക്കെതിരെയാണ് ചികിത്സാ പിഴവ് ആരോപണം ഉയരുന്നത്.ഗര്‍ഭിണിയായത് മുതല്‍ ചേറ്റുക്കുണ്ട് സ്വദേശിനി ദീപ പത്മ ആശുപത്രിയിലാണ് ചികിത്സ തേടിയിരുന്നത്.

ചികിത്സക്കിടെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് യുവതിയെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ പ്രസവത്തിലെ അപകട സാധ്യത ഡോക്ടര്‍ പറഞ്ഞില്ലെന്നും കുട്ടി മരിച്ച വിവരം അധികൃതര്‍ മറച്ചുവെച്ചുവെന്നുമാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തില്‍ ആരോഗ്യമന്ത്രിയ്ക്കും, മനുഷ്യാവകാശ കമ്മീഷനും ഉള്‍പ്പെടെ യുവതിയുടെ കുടുംബം പരാതി നല്‍കി. എന്നാല്‍ മറ്റ് ആരോഗ്യപ്രശ്‌നങ്ങളാണ് യുവതിയുടെ മരണ കാരണമെന്നാണ് ആശുപത്രിയുടെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *