തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യലിന് ഹാജരാകാൻ സിപിഎം നേതാവും എംപിയുമായ കെ രാധാകൃഷ്ണന് സാവകാശം നൽകി. നേരത്തെ ഈ മാസം ആദ്യ ആഴ്ചകളിൽ രണ്ട് തവണ രാധാകൃഷ്ണനോട് ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ദില്ലിയിൽ പാർലമെന്റ് സമ്മേളനം അടക്കം ചൂണ്ടിക്കാട്ടി കെ രാധാകൃഷ്ണൻ രേഖാമൂലം അസൗകര്യം അറിയിക്കുകയും. അടുത്ത മാസം ഏഴിന് ശേഷം ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാകും ഇനി നോട്ടീസ് അയക്കുക. കേസിൽ അന്തിമ കുറ്റപത്രം നൽകുന്നതിനാണ് ബാങ്കിൽ തട്ടിപ്പ് നടന്ന കാലയളവിൽ സിപിഎം ജില്ലാ സെക്രട്ടറിമാരിൽ ഒരാളായ കെ രാധാകൃഷ്ണനെ ഇഡി ചോദ്യം ചെയ്യുന്നത്. ഈ നടപടിക്ക് ശേഷം കേസിൽ അന്തിമ കുറ്റപത്രം നൽകും.
Recent Posts
- മലയാളത്തിലെ ആദ്യ സമഗ്ര ഹെല്‍ത്ത്കെയര്‍ ആപ്പ് ; ആസ്റ്റര്‍ ഹെല്‍ത്ത്’ പ്രവര്‍ത്തന സജ്ജമായി
- കോഴിക്കോട് കഞ്ചാവുമായി വെഞ്ഞാറമൂട് സ്വദേശി പിടിയിൽ
- എറണാകുളത്ത് 15 കാരിയെ കാണാനില്ലെന്ന് പരാതി
- കിടപ്പിലായ വീട്ടമ്മയെ ഭർത്താവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി
- ഫൈബർ വള്ളങ്ങൾ കൂട്ടിയിടിച്ച് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു
Recent Comments
No comments to show.