x
NE WS KE RA LA
Kerala Politics

കരുവന്നൂർ കേസ്; അന്വേഷണ ചുമതല ഉണ്ടായിരുന്ന യൂണിറ്റിൽ നിന്ന് ഡെപ്യൂട്ടി ഡയറക്ടറെ മാറ്റി

കരുവന്നൂർ കേസ്; അന്വേഷണ ചുമതല ഉണ്ടായിരുന്ന യൂണിറ്റിൽ നിന്ന് ഡെപ്യൂട്ടി ഡയറക്ടറെ മാറ്റി
  • PublishedMarch 15, 2025

തൃശൂർ : കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണക്കേസിൽ അന്വേഷണ ചുമതല ഉണ്ടായിരുന്ന യൂണിറ്റിൽ നിന്ന് ഡെപ്യൂട്ടി ഡയറക്ടർ പി രാധാകൃഷ്ണനെ മാറ്റി ഇ ഡി. അപ്രധാനമായ മറ്റൊരു യൂണിറ്റിലേക്ക് ആണ് മാറ്റിയിരിക്കുന്നത്. എന്നാൽ കാരണം വ്യക്തമല്ല. സ്വർണക്കടത്ത് കേസിലെ അന്വേഷണ വിവരങ്ങൾ ചോർന്നതിൽ ആരോപണ വിധേയനാണ് പി രാധാകൃഷ്ണൻ.

കരുവന്നൂർ കേസ് അന്വേഷിക്കുന്ന യൂണിറ്റിന്റെ തലപ്പത്തേക്ക് മലയാളിയായ പുതിയ ഡെപ്യൂട്ടി ഡയറക്ടറെ നിയോഗിച്ചിരിക്കുകയാണ്. നിലവിൽ തമിഴ്നാട്ടിൽ സേവനമനുഷ്ഠിക്കുന്ന രാജേഷ് നായരെയാണ് നിയോഗിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *