x
NE WS KE RA LA
Crime Kerala

കരുനാഗപ്പള്ളി സന്തോഷ് വധകേസ് ; പ്രതികളുടെ ചിത്രങ്ങൾ പുറത്തുവിട്ട് പൊലീസ്

കരുനാഗപ്പള്ളി സന്തോഷ് വധകേസ് ; പ്രതികളുടെ ചിത്രങ്ങൾ പുറത്തുവിട്ട് പൊലീസ്
  • PublishedMarch 28, 2025

കൊല്ലം: കരുനാഗപ്പള്ളി സന്തോഷ് വധക്കേസില്‍ പ്രതികളുടെ ചിത്രങ്ങൾ പുറത്തുവിട്ട് പൊലീസ് . പ്രതിയായ അതുൽ, പ്യാരി, ഹരി, രാജപ്പൻ, കൊട്ടേഷൻ നൽകിയെന്ന് സംശയിക്കുന്ന പങ്കജ് എന്നിവരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്.

എല്ലാവരും വധശ്രമക്കേസ് പ്രതികളാണ്. ഒന്നാം പ്രതി അലുവ അതുൽ, പ്യാരി എന്നിവർ എംഡിഎംഎ അടക്കമുള്ള കേസുകളിൽ പ്രതികളാണ്.

വള്ളികുന്നം സ്വദേശിയാണ് സന്തോഷിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയതെന്നാണ് ലഭിച്ച വിവരം. പ്രതികൾ മൊബൈൽ ഉപയോഗിക്കാത്തത് അന്വേഷണത്തിൽ വെല്ലുവിളിയാവുകയാണ്. വയനകത്ത് കാർ ഉപേക്ഷിച്ച ശേഷം പ്രതികള്‍ മൊബൈൽ ഉപയോഗിച്ചിട്ടില്ല.

രണ്ട് സംഘങ്ങൾ തമ്മിലുള്ള വർഷങ്ങൾ നീണ്ട വൈര്യാഗമാണ് കൊലക്ക് കാരണമെന്നാണ് നിഗമനം. കരുനാഗപ്പള്ളി, ഓച്ചിറ കേന്ദ്രീകരിച്ചുള്ള രണ്ട് സംഘങ്ങൾ തമ്മിലാണ് തർക്കമുണ്ടായിരിക്കുന്നത്.

വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് താച്ചയിൽമുക്ക് സ്വദേശി സന്തോഷ് കൊല്ലപ്പെടുന്നത്. കൊല്ലപ്പെട്ട സന്തോഷും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ജിം സന്തോഷ് എന്ന പേരിലാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്.

2024 നവംബര്‍ 13ന് സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അടുത്തിടെയാണ് പുറത്തിറങ്ങിയത്. മുൻപും സന്തോഷിന് നേരെ ആക്രമണമുണ്ടായതായും പൊലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *