x
NE WS KE RA LA
Kerala

ചോദ്യപേപ്പർ ഇല്ലാത്തതിനെ തുടർന്ന് കണ്ണൂർ സർവകലാശാലയിലെ ബിരുദ പരീക്ഷ മുടങ്ങി

ചോദ്യപേപ്പർ ഇല്ലാത്തതിനെ തുടർന്ന് കണ്ണൂർ സർവകലാശാലയിലെ ബിരുദ പരീക്ഷ മുടങ്ങി
  • PublishedApril 26, 2025

കണ്ണൂർ:ചോദ്യ​പേപ്പർ ലഭിക്കാതിരുന്നതിനെ തുടർന്ന് കണ്ണൂർ സർവകലാശാലയിൽ ബിരുദ പരീക്ഷ മുടങ്ങി. ഇന്ന് നടക്കേണ്ടിയിരുന്ന നാലുവർഷ ബിരുദ കോഴ്സിന്‍റെ രണ്ടാം സെമസ്റ്റർ പരീക്ഷകളുടെ ചോദ്യപേപ്പറാണ് പരീക്ഷാഹാളിൽ എത്താതിരുന്നതിനെ തുടർന്ന് മുടങ്ങിയത്. വിദ്യാർഥികൾ ഒരു മണിക്കൂർ കാത്തിരുന്നിട്ടും ചോദ്യപേപ്പർ കിട്ടായതായതോടെ പരീക്ഷ മാറ്റിവെച്ചു. മുടങ്ങിയ പരീക്ഷ മേയ് അഞ്ചിന് നടക്കുമെന്ന് സർവകലാശാല അറിയിച്ചു.

ഇന്ന് രാവിലെ നടക്കേണ്ട പരീക്ഷക്കാണ് വിദ്യാർത്ഥികൾക്ക് ഇത്തരം അനുഭവം നേരിടേണ്ടി വന്നത്.. പരീക്ഷാഭവനിൽ ചോദ്യപേപ്പർ ഇല്ലായിരുന്നുവെന്നാണ് ലഭിക്കുന്ന സൂചന. പരീക്ഷ തുടങ്ങുന്നതിന് അരമണിക്കൂർ മുമ്പ് ഇമെയിലായി ചോദ്യപേപ്പർ കോളജുകളിൽ എത്തിക്കുകയും പ്രിന്റെടുത്ത് വിദ്യാർഥികൾക്ക് നൽകുകയുമാണ് കണ്ണൂർ സർവകലാശാലയിലെ രീതി. എന്നാൽ ഇന്ന് പരീക്ഷ സമയമായിട്ടും ചോദ്യപേപ്പർ ചോദിച്ച് സർവകലാശാലയിലേക്ക് ഫോൺവിളികളുടെ പ്രവാഹമായിരുന്നു. ഒരു മണിക്കൂർ കഴിഞ്ഞശേഷം പരീക്ഷ മാറ്റിയതായുള്ള അറിയിപ്പ് കോളജുകൾക്ക് ലഭിച്ചു.ചോദ്യബാങ്കിൽനിന്ന് ചോദ്യപേപ്പർ എടുക്കാൻ കഴിഞ്ഞില്ലെന്നും സാ​ങ്കേതിക പ്രശ്നമാണ് പരീക്ഷ മുടങ്ങുന്നതിന് കാരണമായതെന്നും പരീക്ഷാഭവൻ അധികൃതർ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *