x
NE WS KE RA LA
Kerala Politics

തമിഴില്‍ സത്യപ്രതിജ്ഞ ചെയ്ത് കമല്‍ ഹാസന്‍ രാജ്യസഭയിലേക്ക്

തമിഴില്‍ സത്യപ്രതിജ്ഞ ചെയ്ത് കമല്‍ ഹാസന്‍ രാജ്യസഭയിലേക്ക്
  • PublishedJuly 25, 2025

നടന്‍ കമല്‍ ഹാസന്‍ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. തമിഴിലാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. പാര്‍ലമെന്റിലേക്കുള്ള യാത്ര തനിക്ക് ഏറെ അഭിമാനകരമാണെന്ന് കമല്‍ഹാസന്‍ പറഞ്ഞു. നിരവധി കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിന്നും എം എന്‍ എം വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചെങ്കിലും, ഭരണകക്ഷിയായ ഡിഎംകെയ്ക്ക് പിന്തുണ നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കമലഹാസന് ഡി എം കെ രാജ്യസഭാ സീറ്റ് നല്‍കിയത്.
അതേസമയം, ബീഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം, ഉപരാഷ്ട്രപതിയുടെ അപ്രതീക്ഷിത രാജി വിഷയങ്ങളില്‍ പാര്‍ലമെന്റ് ഇന്നും പ്രഷുബ്ധമായി. ബീഹാര്‍ വോട്ടര്‍പട്ടിക പരിഷ്‌കരണ ഉന്നയിച്ച പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി. ലോക്‌സഭാ രണ്ടുമണിവരെ പിരിഞ്ഞു. പാര്‍ലമെന്റ് കവാടത്തിന് മുന്നിലും പ്രതിപക്ഷ ഇന്ത്യ സഖ്യം പ്രതിഷേധം നടത്തും. കഴിഞ്ഞ നാലു ദിവസവും പാര്‍ലമെന്റ് നടപടികള്‍ പൂര്‍ത്തിയാക്കാതെ പിരിയുകയായിരുന്നു. 52 ലക്ഷം വോട്ടര്‍മാര്‍ ബീഹാറില്‍ വോട്ടര്‍പട്ടികയില്‍ നിന്നും പുറത്തായി എന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രസ്താവനയാണ് പ്രതിപക്ഷ പ്രതിഷേധത്തിന് കാരണം.

Leave a Reply

Your email address will not be published. Required fields are marked *