x
NE WS KE RA LA
Uncategorized

കല്ലടിക്കോട് തച്ചമ്പാറ ഗ്രാമപ്പഞ്ചായത്ത് തെരഞ്ഞെടുപ്പ് ; ഭരണം പിടിച്ചെടുത്ത് യുഡിഎഫ്

കല്ലടിക്കോട് തച്ചമ്പാറ ഗ്രാമപ്പഞ്ചായത്ത് തെരഞ്ഞെടുപ്പ് ; ഭരണം പിടിച്ചെടുത്ത് യുഡിഎഫ്
  • PublishedJanuary 11, 2025

പാലക്കാട്: കല്ലടിക്കോട് തച്ചമ്പാറ ഗ്രാമപ്പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഭരണം എൽ ഡി എഫിൽ നിന്നും പിടിച്ചെടുത്ത് യു ഡി എഫ്. വോട്ടെടുപ്പിൽ കോണ്‍ഗ്രസിലെ നൗഷാദ് ബാബു പ്രസിഡന്റായും മുസ്ലീം ലീഗിലെ ശാരദ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു.

പതിനഞ്ചംഗ ഗ്രാമപ്പഞ്ചായത്തില്‍ നിലവില്‍ യു ഡി എഫിന് എട്ടും എല്‍ ഡി എഫിന് ഏഴും അംഗങ്ങളാണ് ഉള്ളത്. ഇടതുമുന്നണി സ്വതന്ത്രനായ അബൂബക്കര്‍ വോട്ടെടുപ്പില്‍ യു ഡി എഫിനൊപ്പം നിന്നതോടെയാണ് ലീഡ് ഉയരാൻ കാരണമായത്. അതുപോലെ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ എല്‍ ഡി എഫിന് ഒമ്പതു പേരുടെ പിന്തുണയുണ്ടായിരുന്നു. സി പി എമ്മിലെ ഒ നാരായണന്‍ കുട്ടിയാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ തുടര്‍ച്ചയായി നടന്ന രണ്ട് ഉപതെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടതോടെയാണ് എല്‍ ഡി എഫിന് ഭൂരിപക്ഷം നഷ്ടമായിരിക്കുന്നത്. ഒരു സി പി എം അംഗം മരണമടയുകയും സി പി ഐ അംഗം ജോര്‍ജ്ജ് തച്ചമ്പാറ രാജിവെക്കുകയും ചെയ്തപ്പോഴായിരുന്നു ഉപതെരഞ്ഞെടുപ്പുകള്‍ നടന്നത്.

ഭൂരിപക്ഷം നഷ്ടമായ പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും രാജിവെച്ചതോടെയാണ് വീണ്ടും ആ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്. വോട്ടെടുപ്പിൽ വിജയം നേടിയതോടെ യു ഡി എഫ് വലിയ ആഹ്ളാദത്തിലാണ്. പുതിയ ഭരണസമിതി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതും പ്രവർത്തകർ ആഘോഷമാക്കി.

Leave a Reply

Your email address will not be published. Required fields are marked *