x
NE WS KE RA LA
Entertainment

‘കളങ്കാവല്‍’ ഡിസംബര്‍ 5ന് തിയറ്ററുകളില്‍..

‘കളങ്കാവല്‍’ ഡിസംബര്‍ 5ന് തിയറ്ററുകളില്‍..
  • PublishedNovember 26, 2025

മമ്മൂട്ടി – വിനായകന്‍ ചിത്രം കളങ്കാവലിനെ വരവേല്‍ക്കാന്‍ കാത്തിരിക്കുന്ന പ്രേഷകര്‍ക്കായി ഇതാ ആ അറിയിപ്പ് എത്തിയിരിക്കുന്നു. ചിത്രം ഡിസംബര്‍ 5ന് തിയറ്ററുകളിലെത്തും. നവംബര്‍ 27നാണ് ചിത്രം പുറത്തിറങ്ങാനിരുന്നതെങ്കിലും റിലീസ് മാറ്റിവച്ചിരുന്നു. ത്രസിപ്പിക്കുന്ന ഡയലോഗുകളും ദൃശ്യങ്ങളും ശബ്ദങ്ങളുമായെത്തിയ ചിത്രത്തിന്റെ ട്രെയിലര്‍ പ്രേഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരുന്നു. ട്രെയിലറിന്റെ അവസാന നിമിഷത്തിലേക്ക് ഒളിപ്പിച്ചുവച്ച പുകച്ചുരുള്‍ വിട്ട് മാസ് ഡയലോഗ് പറയുന്ന മമ്മൂട്ടിയുടെ വില്ലന്‍ അപ്പിയറന്‍സ് വന്‍ ചര്‍ച്ചയായിരുന്നു.

ആവേശം ഒട്ടും ചോരാതെയാണ് ചിത്രത്തിന്റെ ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. വല്ലാത്തൊരുകഥ സ്‌റ്റൈലിലുള്ള ബാബുരാമചന്ദ്രന്റെ ആഖ്യാനത്തിലൂടെയാണ് ചിത്രം പരിചയപ്പെടുത്തുന്നത്. ശക്തമായ പൊലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിനായകനും ട്രയിലറിലുണ്ട്. കേരളത്തിന് പുറത്തേക്കും കഥാപശ്ചാത്തലം നീളുന്ന സൂചനകളുമുണ്ട്. ‘ഏറ്റവും കൂടുതല്‍ സുഖം കിട്ടുന്നത് എന്തിനെ കൊല്ലുമ്പോഴാണെന്ന് അറിയുമോ?’ എന്ന ഒറ്റ ഡയലോഗില്‍ വില്ലനിസം പീക്കിലെത്തിക്കുന്ന മമ്മൂട്ടിയാണ് ട്രെയിലറിലുള്ളത്. ടീസറിലേതുപോലെ ഒറ്റസീനില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ സാന്നിധ്യം ഞെട്ടിച്ചുവെന്നാണ് കമന്റുകള്‍. മമ്മൂട്ടി, വിനായകന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിന്‍ കെ ജോസ് സംവിധാനം നിര്‍വഹിച്ച ചിത്രമാണ് കളങ്കാവല്‍. കളം നിറഞ്ഞ് കളിക്കാന്‍ മമ്മൂട്ടിയുടെ വില്ലന്‍ കഥാപാത്രമെത്തുന്ന ആവേശത്തിലാണ് പ്രേക്ഷകര്‍. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെ നിര്‍മിക്കുന്ന ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ പ്രൊഡക്ഷന്‍ സംരംഭമാണിത്.

ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ ജോസും ചേര്‍ന്നാണ് കളങ്കാവലിന്റെ തിരക്കഥ രചിച്ചത്. നാല് മാസത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടിയെ വീണ്ടും ബിഗ് സ്‌ക്രീനില്‍ കാണാനായതിള്ളന്റെ സന്തോഷത്തില്‍ കൂടിയാണ് ആരാധകര്‍. കത്തിക്കാത്ത സിഗരറ്റ് ചുണ്ടില്‍ വച്ച് നില്‍ക്കുന്ന മമ്മൂട്ടിയാണ് ടീസറിലുള്ളത്. ഒറ്റ സീനില്‍ തന്നെ വളരെ നിഗൂഡമായ ആ കഥാപാത്രത്തിന്റെ നിരവധി ലയറുകള്‍ പ്രകടമായിരുന്നുവെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ മാസമാണ് താരം ക്യാമറയ്ക്ക് മുന്നിലേക്ക് തിരിച്ചെത്തിയത്. നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ബസൂക്കയാണ് ഈ വര്‍ഷം അവസാനമിറങ്ങിയ മമ്മൂട്ടി ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *