ഉദയ ലൈബ്രറി കെട്ടിട ഉദ്ഘാടനം കെ. പി കുഞ്ഞമ്മദ് കുട്ടി മാഷ് നിർവഹിച്ചു

കല്ലേരി : കുറ്റ്യാടി എം. എൽ. എ യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഉദയ ലൈബ്രറി കെട്ടിടത്തിന്റ ഉദ്ഘാടനം എം എൽ എ. കെ. പി കുഞ്ഞമ്മദ് കുട്ടി മാഷ് നിർവഹിച്ചു. കല്ലേരി പൊയിൽപാറയിൽ നടന്ന ചടങ്ങിൽ തോട്ടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. എം ലീന അധ്യക്ഷയായി.

പുതിയ കെട്ടിടത്തിലെ ലൈബ്രറി പ്രവർത്തനോൽഘാടനം പ്രശസ്ത കവിയും കേരള സർക്കാരിന്റെ മലയാളം മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടകട നിർവഹിച്ചു. അന്തരിച്ച മുൻ സെക്രട്ടറി ടി. കെ രവീന്ദ്രൻമാഷിന്റെ ഫോട്ടോ അനാഛദനം ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ ഉദയൻ മാസ്റ്റർ നിർവഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുൾ ഹമീദ്, പഞ്ചായത്ത് മെമ്പർമാരായ ശ്രീലത, പി. രവീന്ദ്രൻ, വി. ടി ബാലൻമാസ്റ്റർ, പൊയിൽ കുഞ്ഞമ്മദ് മാസ്റ്റർ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ ടി. പി. ദാമോദരൻ സ്വാഗതവും സെക്രട്ടറി. കെ. സി വിനീഷ് നന്ദിയും പറഞ്ഞു. ലൈബ്രറി പ്രസിഡന്റ് എംകെ സുഗുണൻ റിപ്പോർട്ടും അവതരിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ഉദയ വനിതാ വേദി പ്രവർത്തകർ മെഗാതിരു വാതിര, കൈകൊട്ടികളി, ഒപ്പന ബാലവേദി പ്രവർത്തകരുടെ സിനിമാറ്റിക്ക് ഡാൻസുകൾ, നാടൻ പാട്ടുകൾ എന്നിവയും അവതരിപ്പിച്ചു