x
NE WS KE RA LA
Kerala Local

കെ.എം.സി.ടി. സെന്റര്‍ ഫോര്‍ ഡിജിറ്റല്‍ ഡെന്റിസ്ട്രി ഉദ്ഘാടനത്തിന് ഒരുങ്ങുന്നു

കെ.എം.സി.ടി. സെന്റര്‍ ഫോര്‍ ഡിജിറ്റല്‍ ഡെന്റിസ്ട്രി ഉദ്ഘാടനത്തിന് ഒരുങ്ങുന്നു
  • PublishedFebruary 27, 2025

മുക്കം: ദന്ത സംരക്ഷണത്തിനും കുറഞ്ഞ ചിലവില്‍ മെച്ചപ്പെട്ട ചികിത്സരീതികള്‍ സാധാരണ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ദന്ത ചികില്‍സ രംഗത്ത് പുതിയ സംരംഭവവുമായി കെഎംസിടി ഡിജിറ്റല്‍ ഡെന്റിസ്ട്രി വിഭാഗം. നിലവിലുളള രീതികളില്‍ നിന്ന് വ്യത്യസ്തമായി മാലിന്യ ഉത്പാദനം ഏറ്റവും കുറഞ്ഞതാണ് എന്നതാണ് ഇതിന്റെ പ്രത്യേകത.

ഡിജിറ്റല്‍ ടെക്‌നോളജി എല്ലാ മേഖലകളിലും വിപ്ലവകരമായ മാറ്റങ്ങള്‍ക്കു വഴിയൊരുക്കുമ്പോള്‍, 3-ഡി സംവിധാനങ്ങള്‍, കമ്പ്യൂട്ടര്‍ ഉപയോഗിച്ചുള്ള ഡിസൈന്‍ രീതികള്‍, തുടങ്ങിയ അത്യാധുനിക സംവിധാനങ്ങള്‍ വഴി കൃത്രിമദന്ത പരിചരണം സാധ്യമാക്കുന്നു.

ഈ വിഭാഗത്തില്‍ കാഡ് ഡന്റ് ലാബ് (കമ്പ്യൂട്ടര്‍ ഉപയോഗിച്ചുള്ള ഡിസൈന്‍ സംവിധാനം), 3-ഡി പ്രിന്റിംഗ് ലാബ്, അത്യാധുനിക സൗകര്യങ്ങളോടെ ഒരു ട്രെയിനിംഗ് സെന്റര്‍, സെറാമിക് ലാബ്, ഡിസൈന്‍ സ്റ്റുഡിയോ, മില്ലിങ് യൂണിറ്റ്, മോഡല്‍ നിര്‍മ്മാണ മേഖല എന്നിവ ഉള്‍പ്പെടുന്ന അത്യാധുനിക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ആദ്യ ഘട്ടത്തില്‍ കൃത്രിമ ദന്ത വിഭാഗം ചികിത്സാ രീതികളോടെ പ്രവര്‍ത്തനം ആരംഭിക്കുന്ന സെന്ററില്‍ ഡിജിറ്റല്‍ സാങ്കേതിക സഹായത്തോടെ വിദ്യയുടെ ആസുത്രണം ഓര്‍ത്തോഡോണ്ടിക് അലൈനറുകള്‍, മാക്‌സിലോഫേഷ്യല്‍ ഡെന്റല്‍ ഇമ്പ്‌ലാന്റ് തുടങ്ങിയ ചികിത്സകളും നടപ്പിലാക്കും.

പുതുതായി നിര്‍മിച്ച ഡെന്റിസ്ട്രിയുടെ ഉദ്ഘാടനം മാര്‍ച്ച് 3 ന് രാവിലെ 10 മണിക്ക് നടക്കും. കെ.എം.സി.ടി. ഫോര്‍ ഡിജിറ്റല്‍ ഡെന്റല്‍ കോളേജ് മിനി ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന പരിപാടി .

ഗുരു ഗോബിന്ദ് സിങ് ഇന്ദ്രപ്രസ്ഥ യുണിവേഴ്‌സിറ്റി വൈസ് ചാന്‍സ്ലര്‍ പദൃശീ ഡോ. മഹേഷ് വര്‍മ ഉദ്ഘാടനം ചെയ്യും. കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ് കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍സ് ഡോ. അനില്‍ എസ്. കുമാര്‍ വിശിഷ്ടാതിഥിയാകും.
കെ.എം.സി.ടി. ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്ഷന്‍സ് ചെയര്‍മാന്‍ ഡോ. നവാസ് കെ.എം., എക്‌സിക്യൂട്ടീവ് ട്രസ്റ്റീ ആന്‍ഡ് ഡയറക്ടര്‍ ഡോ. ആയിഷ നസ്രീന്‍, കെ.എം.സി.ടി. ഡെന്റല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. മനോജ് കുമാര്‍ കെ.പി, ഐ.പി.എസ്. കേരള സ്റ്റേറ്റ് ബ്രാഞ്ച് പ്രസിഡന്റ് ഡോ. രുപേഷ് പി.എല്‍., കെ.എം.സി.ടി. ഡെന്റല്‍ കോളേജിലെ വിവിധ ഡിപ്പാര്‍ട്മെന്റ് മേധാവികള്‍, അധ്യാപകര്‍, അനധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ ആയിഷ നസ്രീന്‍, ഡോ.മനോജ് കുമാര്‍, പ്രൊസ്‌തോഡോണ്ടിക്‌സ് വിഭാഗം പ്രൊഫസര്‍ ആന്‍ഡ് ഹെഡ് ഡോ.ഷീജിത്ത്, ഡെന്റല്‍ കോളേജ് അഡ്മിനിസ്‌ട്രേറ്റര്‍ സുജാത.എസ്, എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *