കെ.എം.സി.ടി. സെന്റർ ഫോർ ഡിജിറ്റൽ ഡെന്റിസ്ട്രി ഉദ്ഘാടനത്തിന് ഒരുങ്ങുന്നു

മുക്കം: ദന്ത സംരക്ഷണത്തിനും കുറഞ്ഞ ചിലവിൽ മെച്ചപ്പെട്ട ചികിത്സരീതികൾ സാധാരണ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ദന്ത ചികിൽസ രംഗത്ത് പുതിയ സംരംഭവവുമായി കെഎംസിടി ഡിജിറ്റൽ ഡെന്റിസ്ട്രി വിഭാഗം. നിലവിലുളള രീതികളിൽ നിന്ന് വ്യത്യസ്തമായി മാലിന്യ ഉത്പാദനം ഏറ്റവും കുറഞ്ഞതാണ് എന്നതാണ് ഇതിന്റെ പ്രത്യേകത.
ഡിജിറ്റൽ ടെക്നോളജി എല്ലാ മേഖലകളിലും വിപ്ലവകരമായ മാറ്റങ്ങൾക്കു വഴിയൊരുക്കുമ്പോൾ, 3-ഡി സംവിധാനങ്ങൾ, കമ്പ്യൂട്ടർ ഉപയോഗിച്ചുള്ള ഡിസൈൻ രീതികൾ, തുടങ്ങിയ അത്യാധുനിക സംവിധാനങ്ങൾ വഴി കൃത്രിമദന്ത പരിചരണം സാധ്യമാക്കുന്നു.
ഈ വിഭാഗത്തിൽ കാഡ് ഡന്റ് ലാബ് (കമ്പ്യൂട്ടർ ഉപയോഗിച്ചുള്ള ഡിസൈൻ സംവിധാനം), 3-ഡി പ്രിന്റിംഗ് ലാബ്, അത്യാധുനിക സൗകര്യങ്ങളോടെ ഒരു ട്രെയിനിംഗ് സെന്റർ, സെറാമിക് ലാബ്, ഡിസൈൻ സ്റ്റുഡിയോ, മില്ലിങ് യൂണിറ്റ്, മോഡൽ നിർമ്മാണ മേഖല എന്നിവ ഉൾപ്പെടുന്ന അത്യാധുനിക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ആദ്യ ഘട്ടത്തിൽ കൃത്രിമ ദന്ത വിഭാഗം ചികിത്സാ രീതികളോടെ പ്രവർത്തനം ആരംഭിക്കുന്ന സെന്ററിൽ ഡിജിറ്റൽ സാങ്കേതിക സഹായത്തോടെ വിദ്യയുടെ ആസുത്രണം ഓർത്തോഡോണ്ടിക് അലൈനറുകൾ, മാക്സിലോഫേഷ്യൽ ഡെന്റൽ ഇമ്പ്ലാന്റ് തുടങ്ങിയ ചികിത്സകളും നടപ്പിലാക്കും.
പുതുതായി നിർമിച്ച ഡെന്റിസ്ട്രിയുടെ ഉദ്ഘാടനം മാർച്ച് 3 ന് രാവിലെ 10 മണിക്ക് നടക്കും. കെ.എം.സി.ടി. ഫോർ ഡിജിറ്റൽ ഡെന്റൽ കോളേജ് മിനി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പരിപാടി .
ഗുരു ഗോബിന്ദ് സിങ് ഇന്ദ്രപ്രസ്ഥ യുണിവേഴ്സിറ്റി വൈസ് ചാൻസ്‌ലർ പദൃശീ ഡോ. മഹേഷ് വർമ ഉദ്ഘാടനം ചെയ്യും. കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് കൺട്രോളർ ഓഫ് എക്സാമിനേഷൻസ് ഡോ. അനിൽ എസ്. കുമാർ വിശിഷ്ടാതിഥിയാകും.
കെ.എം.സി.ടി. ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്ഷൻസ് ചെയർമാൻ ഡോ. നവാസ് കെ.എം., എക്സിക്യൂട്ടീവ് ട്രസ്റ്റീ ആൻഡ് ഡയറക്ടർ ഡോ. ആയിഷ നസ്രീൻ, കെ.എം.സി.ടി. ഡെന്റൽ കോളേജ് പ്രിൻസിപ്പാൾ ഡോ. മനോജ് കുമാർ കെ.പി, ഐ.പി.എസ്. കേരള സ്റ്റേറ്റ് ബ്രാഞ്ച് പ്രസിഡന്റ് ഡോ. രുപേഷ് പി.എൽ., കെ.എം.സി.ടി. ഡെന്റൽ കോളേജിലെ വിവിധ ഡിപ്പാർട്‌മെന്റ് മേധാവികൾ, അധ്യാപകർ, അനധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വാർത്താ സമ്മേളനത്തിൽ ആയിഷ നസ്രീൻ, ഡോ.മനോജ് കുമാർ, പ്രൊസ്തോഡോണ്ടിക്സ് വിഭാഗം പ്രൊഫസർ ആൻഡ് ഹെഡ് ഡോ.ഷീജിത്ത്, ഡെന്റൽ കോളേജ് അഡ്മിനിസ്ട്രേറ്റർ സുജാത.എസ്, എന്നിവർ പങ്കെടുത്തു.