തൊടുപുഴ നഗരസഭ ചെയർമാനായി കെ ദീപക് തിരഞ്ഞെടുക്കപ്പെട്ടു ; ചുരുങ്ങിയ സമയം കൊണ്ട് മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കുമെന്ന് പ്രതികരണം.

ഇടുക്കി: നഗരസഭയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്നു തൊടുപുഴ നഗരസഭാ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട കെ ദീപക്. ചുരുങ്ങിയ സമയമാണ് തനിക്ക് ലഭിക്കുന്നത് എന്നും തന്റെ പേര് നിർദേശിച്ചത് യുഡിഎഫ് നേതൃത്വമാണെന്നും അദ്ദേഹം പറഞ്ഞു.. എല്ലാം മറന്ന് യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ട് നീങ്ങുമെന്നും കെ ദീപക് പറഞ്ഞു.
ശനിയാഴ്ചയായിരുന്നു തൊടുപുഴ നഗരസഭ ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് നടന്നത്. നഗരസഭ ചെയർപേഴ്സണായിരുന്ന സിപിഐഎം അംഗം സബീന ബിഞ്ചുവിനെ അവിശ്വാസത്തിലൂടെ പുറത്താക്കിയതോടെയാണ് പുതിയ ചെയര്‍മാനായുള്ള തിരഞ്ഞെടുപ്പ് നടന്നത്. ജില്ലയിലെ യുഡിഎഫിലെ പ്രശ്‌നങ്ങള്‍ മൂലം സംസ്ഥാന നേതൃത്വമാണ് ഇത്തവണ കെ ദീപക്കിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.