ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍ പരസ്യത്തിലും മറ്റും കാണുന്ന വില കൂടിയ ക്രീമുകള്‍ ഉപയോഗിച്ചാലും ചിലപ്പോള്‍ വിചാരിച്ച ഫലം കിട്ടണമെന്നില്ല. ചിലപ്പോള്‍ ഇവ അലര്‍ജി വരെ ഉണ്ടാക്കാം. അതിനാല്‍, മുഖകാന്തി വര്‍ദ്ധിപ്പിക്കാനായി പ്രകൃതിദത്തമായ മാര്‍ഗങ്ങള്‍ തേടുന്നതാണ് എപ്പോഴും നല്ലത്.
നിങ്ങളുടെ വീട്ടില്‍ തന്നെ ഇതിന് പരിഹാരം കാണാന്‍ കഴിയും. എന്നാല്‍ ഇക്കാര്യം പലര്‍ക്കും അറിയില്ല. നമ്മുടെ അടുക്കളയില്‍ ഉപയോഗിക്കുന്ന ചില സാധനങ്ങള്‍ കൊണ്ടുതന്നെ എളുപ്പത്തില്‍ ചര്‍മകാന്തി വര്‍ദ്ധിപ്പിക്കാം. ഇതിനായി ആവശ്യമുള്ള സാധനങ്ങള്‍ എന്തൊക്കെയാണെന്നും എങ്ങനെയാണ് ഈ ഫേസ്പാക്ക് തയ്യാറാക്കുന്നതെന്നും നോക്കാം. ഒറ്റ ഉപയോഗത്തില്‍ തന്നെ ഫലം ലഭിക്കും എന്നതാണ് ഈ പാക്കിന്റെ പ്രത്യേകത.
ആവശ്യമായ സാധനങ്ങള്‍
ഉരുളക്കിഴങ്ങ് – ചെറിയ കഷ്ണം
ബീറ്റ്റൂട്ട് – ചെറിയ കഷ്ണം
പാല്‍പ്പൊടി – 1 ടേബിള്‍സ്പൂണ്‍
തൈര് – 1 ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഉരുളക്കിഴങ്ങും ബീറ്റ്റൂട്ടും വേവിച്ച് അരച്ചെടുക്കുക. ഇതിലേക്ക് പാല്‍പ്പൊടി, തൈര് എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിച്ച് ഫേസ്പാക്കിന്റെ രൂപത്തിലാക്കണം. 10 മിനിട്ട് ഫ്രിഡ്ജില്‍ വച്ചശേഷം ഉപയോഗിക്കാവുന്നതാണ്.
ഉപയോഗിക്കേണ്ട വിധം
കഴുകി വൃത്തിയാക്കിയ മുഖത്തേക്ക് ഫേസ്പാക്ക് പുരട്ടിക്കൊടുക്കുക. നന്നായി ഉണങ്ങുമ്പോള്‍ കഴുകി കളയാവുന്നതാണ്. മുഖത്ത് മാത്രമല്ല ശരീരം മുഴുവന്‍ ഈ പാക്ക് പുരട്ടുന്നത് നല്ലതാണ്. ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം ഉപയോഗിച്ചാല്‍ വളരെ നല്ല മാറ്റം ഉണ്ടാകുന്നത് കാണാം.