x
NE WS KE RA LA
Kerala

ജൂനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ച സംഭവം; പ്രതി ബെയിലിന്‍ ദാസിനെ റിമാന്‍ഡ് ചെയ്തു.

ജൂനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ച സംഭവം; പ്രതി ബെയിലിന്‍ ദാസിനെ റിമാന്‍ഡ് ചെയ്തു.
  • PublishedMay 16, 2025

തിരുവനന്തപുരം: വഞ്ചിയൂരില്‍ ജൂനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ച പ്രതി ബെയിലിന്‍ ദാസിന് ജാമ്യമില്ല. വഞ്ചിയൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പ്രതിയെ14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. വൈദ്യ പരിശോധന പൂര്‍ത്തിയാക്കി ഉച്ചയോടെ പ്രതിയെ പൂജപ്പുര ജയിലില്‍ എത്തിക്കുകയും. പ്രതിയുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും.

ഓഫീസിലെ രണ്ട് ജൂനിയര്‍ അഭിഭാഷകര്‍ തമ്മില്‍ നടന്ന തര്‍ക്കത്തില്‍ ഇടപെട്ടപ്പോള്‍ സംഭവിച്ചതാണ് മര്‍ദ്ദനം. സമൂഹത്തില്‍ മാന്യതയുള്ള വ്യക്തി, ലീഡിങ് വക്കീലാണ് എന്നിവയെല്ലാമായിരുന്നു ജാമ്യത്തിന് വേണ്ടി കോടതിയില്‍ പ്രതിഭാഗത്തിന്റെ വാദങ്ങള്‍. എന്നാല്‍ ഇതിനെയെല്ലാം തള്ളിയാണ് കോടതി ജാമ്യം നിഷേധിച്ചിരിക്കുന്നത്. തെളിവുകള്‍ നശിപ്പിക്കാനുള്ള സാധ്യതയുണ്ടെന്ന് പറഞ്ഞ പ്രോസിക്യൂഷന്‍ സാക്ഷികളെയും ഇരയെയും പ്രതി സ്വാധീനിക്കാന്‍ ശ്രമിക്കുമെന്നും വ്യക്തമാക്കി. പ്രതിഭാഗത്തിന്റെ വാദത്തില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയ കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

കുറ്റകൃത്യത്തിന്റെ ആഴം കോടതിക്ക് ബോധ്യമായെന്നും . കോടതിവിധിയില്‍ സന്തോഷമുണ്ടെന്നും ശ്യാമിലി പ്രതികരിച്ചു. ഇന്നലെ രാത്രി 7 മണിയോടെയാണ് പ്രതി ബെയ്‌ലിന്‍ ദാസിനെ പൊലീസ് പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *