മാധ്യമ പ്രവർത്തകനും കഥാകൃത്തുമായ ഇവി ശ്രീധരൻ അന്തരിച്ചു.

കോഴിക്കോട്: പ്രശസ്ത കഥാകൃത്തും മാധ്യമപ്രവർത്തകനുമായിരുന്ന ഇ വി ശ്രീധരൻ അന്തരിച്ചു. കോഴിക്കോട് വടകരയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കലാകൗമുദി വാരികയുടെ പത്രാധിപസമിതി അംഗമായിരുന്നു അദ്ദേഹം .മദ്രാസിൽ പത്രപ്രവർത്തനം തുടങ്ങിയ ഇ വി ശ്രീധരൻ കലാകൗമുദി, വീക്ഷണം എന്നീ പത്രങ്ങളിൽ പ്രവർത്തിച്ചു .
എലികളും പത്രാധിപരും, ഈ നിലാവലയിൽ, താമരക്കുളത്തെ അമ്മുക്കുട്ടി, ഒന്നാംപ്രതി, ജാനകിയുടെ സ്മാരകം, ഓർമ്മയിലും ഒരു വിഷ്ണു, ലബോറട്ടറിയിലെ പൂക്കൾ തുടങ്ങിയവയാണ് പ്രധാന കഥാസമാഹാരങ്ങൾ. ദൈവക്കളി, ഏതോ പൂവുകൾ, നന്ദിമാത്രം, കാറ്റുപോലെ എന്നിവ ശ്രീധരന്റെ നോവലുകളാണ്. സംസ്കാരം വള്ളിക്കാട് വടവത്തും താഴെപ്പാലം വീട്ടു വളപ്പിൽ നടക്കും.