x
NE WS KE RA LA
Kerala

മാഗകോമിൽ ജെഎൻയു ബിരുദദാനം 17ന്

മാഗകോമിൽ ജെഎൻയു ബിരുദദാനം 17ന്
  • PublishedApril 16, 2025

കോഴിക്കോട് : മാഗ്‌കോമിലെ പ്രഥമ പിജി ഡിപ്ലോമ ഇൻ ജേണലിസം കോഴ്സ് പൂർത്തിയാക്കിയ വിദ്യാർ‌ഥികൾക്കുള്ള ജവഹർലാൽ നെഹ്രു സർവകലാശാലാ (ജെഎൻയൂ) സർട്ടിഫിക്കറ്റ് വിതരണം 17ന്. 11 മണിക്ക് കോളജ് സെമിനാർ ഹാളിൽ നടക്കുന്ന ചടങ്ങിൽ ജെഎൻയു വൈസ് ചാൻസലർ പ്രഫ. ശാന്തിശ്രീ ധൂലിപുടി പണ്ഡിറ്റ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.

ദേശീയതലത്തിലുള്ള വിവിധ മാധ്യമ സ്ഥാപനങ്ങളുമായി ചേർന്നു പരിശീലനവും പ്ലേസ്മെൻ്റും ഉറപ്പാക്കാനും മികച്ച മാധ്യമ പ്രവർത്തകരെ വാർത്തെടുക്കുന്നതിനോടൊപ്പം മാധ്യമ രംഗവുമായി ബന്ധപ്പെട്ടി സാങ്കേതികം, വിപണനം തുടങ്ങി സമഗ്ര മേഖലകളിലും മികച്ച പ്രഫഷണലുകളെ വാർത്തെടുക്കുകയെന്ന ലക്ഷ്യവും കോളേജിനുണ്ട്. അടുത്ത വർഷത്തെ പിജി ഡിപ്ലോമ ഇൻ ജേണലിസം പ്രവേശനത്തിനുള്ള വിജ്ഞാപനം ഉടൻ പുറത്തിറക്കും. കൂടാതെ പിജി ഡിപ്ലോമ ഇൻ ഡിജിറ്റൽ മിഡിയ പ്രൊഡക്ഷൻ കോഴ്‌സ്‌കൂടി ഉടൻ തുടങ്ങാൻ പദ്ധതിയുണ്ട്. ഇംഗ്ലീഷ് മീഡിയത്തിലുള്ള കോഴ്സുകളിലെ വിദ്യാർഥികൾക്ക് ഹിന്ദിയിൽ ആശയവിനിമയം നടത്താനുള്ള പരിശീലനവും നൽകും.
പ്രഥമ ബിരുദദാന ചടങ്ങിൽ പ്രജ്ഞാപ്രവാഹ് നാഷണൽ കോ-ഓഡിനേറ്റർ ജെ നന്ദകുമാർ, ജെഎൻയു അസോഷ്യേറ്റ് പ്രഫസർ റീത സോണി എ എൽ തുടങ്ങിയ പ്രമുഖർ പങ്കെടുക്കുമെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ മാങ്കോം ഡയറക്ടർ എ.കെ. അനുരാജ്, ഗവേണിങ് ബോഡി അംഗങ്ങളായ ടി.വി.വേണുഗോപാൽ, ഹരീഷ് കടയപ്രത്ത്, എം.സുധീന്ദ്രകുമാർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *