പരാതി നല്‍കിയതില്‍ വെെരാഗ്യം; യുവതിയെയും അച്ഛനെയും വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ചു

കൊല്ലം: അസഭ്യം പറയുകയും നഗ്നതാപ്രദർശനം നടത്തുകയും ചെയ്തെന്ന പരാതിക്ക് പിന്നാലെ പരാതിക്കാരിയെ വീട്ടിൽ കയറി വെട്ടിപരിക്കേല്‍പ്പിച്ച് പ്രതികള്‍. പരാതികാരിയെയും 68വയസ്സുള്ള പിതാവിനെയുമാണ് പ്രതികൾ വീട്ടിൽ കയറി ആക്രമിച്ചിരിക്കുന്നത്.
എന്നാൽ തങ്ങളെ ശല്യപ്പെടുത്തുന്നുവെന്ന് ചൂണ്ടികാട്ടി പരാതി നൽകി 13 ദിവസം കഴിഞ്ഞിട്ടും പൊലീസ് പ്രതികളെ പിടിച്ചില്ലെന്നും പിടികൂടിയിരുന്നെങ്കിൽ തനിക്കും തൻ്റെ പിതാവിനും ഈ അവസ്ഥ വരില്ലായിരുന്നുവെന്നും ആശ പ്രതികരിച്ചു.
നിരവധി കേസുകളിൽ പ്രതിയായ ചങ്കൂ സുനിലെന്നു വിളിക്കുന്ന സുനിലും സുനിലിന്റെ മകൻ ആരോമലും സുനിലിന്റെ സുഹൃത്ത് അനീഷുമാണ് പ്രതികൾ. സംഭവത്തിന് പിന്നാലെ മൂന്നു പേരെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു .