x
NE WS KE RA LA
Kerala Local

ജെസിഐ ഫാറൂഖ് കോളേജ് ഭാരവാഹികളുടെ സ്ഥാനാരോഹണം നാളെ

ജെസിഐ ഫാറൂഖ് കോളേജ് ഭാരവാഹികളുടെ സ്ഥാനാരോഹണം നാളെ
  • PublishedFebruary 27, 2025

കോഴിക്കോട്: ജെസിഐ ഇന്റര്‍നാഷണലിന് കീഴിലുള്ള ജെസിഐ ഫാറൂഖ് കോളേജ് ഭാരവാഹികളുടെ സ്ഥാനാരോഹണം നാളെ. കെ. അശ്വിന്‍ നാഥ് (പ്രസിഡന്റ്‌റ്) പി. ടി. ജിതിന്‍ ചന്ദ്ര (സെക്രട്ടറി) എം. വരുണ്‍ (ട്രഷറര്‍) എന്നിവര്‍ ഉള്‍പ്പെടുന്ന 18 അംഗ ഭരണ സമിതിയാണ് ചുമതല ഏല്‍ക്കുന്നത്. വൈകിട്ട് 06:30 ന് ഫറോക്ക് കരുവന്‍തിരുത്തി ഫെറിലാന്‍ഡില്‍ വെച്ചു നടക്കുന്ന അശ്വമേധം സ്ഥാനാരോഹണ ചടങ്ങ് മുന്‍ ദേശീയ ചെയര്‍മാന്‍ കെ. പ്രമോദ് കുമാര്‍ ഉദ്ഘാടനം ചെയ്യും. മേഖലാ പ്രസിഡന്റ് ഇ. വി. അരുണ്‍ സ്ഥാനാരോഹണ ചടങ്ങ് നിര്‍വ്വഹിക്കും. ദേശീയ കോര്‍ഡിനേറ്റര്‍ എസ്. വര്‍ഷ മുഖ്യ പ്രഭാഷണം നടത്തും. 2024 ജെസിഐ ഫാറൂഖ് കോളേജ് പ്രസിഡന്റ് എന്‍. വി. സപ്ത അധ്യക്ഷത വഹിക്കും. ചടങ്ങില്‍ ബിസിനസ്സ് കല സാമൂഹിക സാംസ്‌കാരിക രംഗത്തെ വിവിധ പ്രതിഭകളെ അവാര്‍ഡ് നല്‍കി ആദരിക്കും.

ബിസിനസ്സ് മേഖല:
ഒ. ടി. ഭവിന്‍ (ടോബിപ്പ്), കെ. ആര്‍. തമ്പി (ടോബിപ്പ്), കെ. ടി. സുലൈഖ (ടോബിപ്പ്), ബി. പൂനം ദേശായി (സിവൈഇ), കെ. എം. സ്മിത (സിവൈഇ), ടി. ബിജേഷ് (കമാല്‍പത്ര), പി. രാജീവ് (കമാല്‍പത്ര).

മാധ്യമ മേഖല
സന്തോഷ് വേങ്ങേരി (മലയാള മനോരമ മീഡിയ എക്‌സലന്‍സ്), കെ. അജിത് കുമാര്‍ (മാതൃഭൂമി മീഡിയ എക്‌സലന്‍സ്), അജീഷ് അത്തോളി (ജീവന്‍ ടിവി മീഡിയ എക്‌സലന്‍സ്), എസിവി ന്യൂസ് (മീഡിയ എക്‌സലന്‍സ്).
ഗവേഷണ മേഖല: എ. ചൈത്ര (ഒവൈപി).

കലാരംഗം:
എം. കെ. ഇതള്‍ (യംഗ് അച്ചീവര്‍ അവാര്‍ഡ്).
സേവന മേഖല:
കെ. സുനിത (സല്യൂട്ട് ദി ടീച്ചര്‍), കെ. മല്ലീനാഥന്‍ (സല്യൂട്ട് ദി ടീച്ചര്‍), കെ. രേഷ്മ (സല്യൂട്ട് ദി ടീച്ചര്‍), എം. പ്രഭാകരന്‍ (സല്യൂട്ട് ദി സൈലന്റ് സ്റ്റാര്‍), ഇലവ് ചുള്ളിപ്പറമ്പ് (സല്യൂട്ട് ദി സൈലന്റ് സ്റ്റാര്‍).

പിആര്‍ ആന്‍ഡ് സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ്:

കെ. അനു (ഡിജി ഇന്‍ഫ്‌ലുവെന്‍സര്‍ അവാര്‍ഡ്)
ബിസിനസ്സ് മാധ്യമ കര്‍മ്മ ശ്രേഷ്ഠ അവാര്‍ഡ് ജയാതാക്കള്‍ക്ക് 10001 രൂപയും പ്രശസ്തി പത്രവും മുഖ്യാതിഥി കെ. പ്രമോദ് കുമാര്‍ സമ്മാനിക്കും. ചാലപ്പുറം അച്യുതന്‍ ഗേള്‍സ് എച്ച് എസ് എസ് കരിങ്കല്ലായി യുപി സ്‌കൂള്‍ വണ്‍ എല്ലോ വണ്‍ സ്‌കൂള്‍ പദ്ധതി പ്രകാരം സ്‌കൂള്‍ ഏറ്റെടുക്കാന്‍ പുതിയ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് കെ. അശ്വിന്‍ നാഥ്, സെക്രട്ടറി പി. ടി. ജിതിന്‍ ചന്ദ്ര, ട്രഷറര്‍ എം. വരുണ്‍, സ്ഥാപക പ്രസിഡന്റ് കെ. ശ്രീജില്‍, ജെ സി രാജീവ് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *