കോഴിക്കോട്: പാലേരി വടക്കുമ്ബാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളില്‍ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോര്‍ട്ട്.അമ്ബതില്‍പരം കുട്ടികള്‍ക്ക് മഞ്ഞപിത്തം സ്ഥിരീകരിച്ചു. കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ബുധനാഴ്ച 278 വിദ്യാര്‍ഥികള്‍ക്ക് മഞ്ഞപ്പിത്തം തിരിച്ചറിയാനുള്ള പരിശോധന നടത്തിയിരുന്നു. സ്‌കൂളിലെ മുഴുവന്‍ കുട്ടികളെയും പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഡിഎംഒ ഓഫീസില്‍നിന്ന് ടെക്നിക്കല്‍ അസിസ്റ്റന്‍റിന്‍റെ നേതൃത്വത്തിലുള്ള സംഘം സ്‌കൂളിലെ കിണര്‍വെള്ളവും കൂളറിലെ വെള്ളവും പരിശോധിച്ചിരുന്നു.
സ്‌കൂള്‍ കിണറിലെ വെള്ളത്തില്‍ നിന്നല്ല രോഗം പകര്‍ന്നതെന്നു പരിശോധനാ ഫലത്തില്‍ വ്യക്തമായിട്ടുണ്ട്. പുറത്തുനിന്നുള്ള ഭക്ഷണത്തില്‍നിന്നോ വെള്ളത്തില്‍നിന്നോ ആണ് രോഗം പകര്‍ന്നതെന്നാണ് സംശയം. രോഗം പടരുന്നത് തടയാന്‍ പ്രദേശത്തുള്ളവരും വിദ്യാര്‍ഥികളും ജാഗ്രതപാലിക്കണമെന്ന് ആരോഗ്യവിഭാഗം നിര്‍ദേശിച്ചു. പ്രദേശത്തെ കൂള്‍ബാറുകള്‍ അടച്ചിടാന്‍ ചങ്ങരോത്ത് പഞ്ചായത്ത് നിര്‍ദേശം നല്‍കിയിട്ടുണ്ട്.