x
NE WS KE RA LA
Kerala

മിനി ഐ പി എൽ മാതൃകയിൽ ജെ എ സി ക്രിക്കറ്റ് ടൂർണമെന്റ് ഞായറാഴ്ച

മിനി ഐ പി എൽ മാതൃകയിൽ ജെ എ സി ക്രിക്കറ്റ് ടൂർണമെന്റ് ഞായറാഴ്ച
  • PublishedMay 9, 2025

കോഴിക്കോട്: ജൂനിയർ ചേംബർ ഇന്റർനാഷനലിന്റെ ജെ എ സി അലുമിനി ക്ലബിൻ്റെ (ജെ എ സി) കോഴിക്കോട് മലപ്പുറം ജില്ലയിൽ ഉൾപ്പെട്ട സോൺ 21 ൻ്റെ നേതൃത്വത്തിൽ മിനി ഐ പി എൽ മാതൃകയിൽ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. മെയ് 11 ന് ഞായറാഴ്ച വൈകിട്ട് 4 മുതൽ രാത്രി 11. 30 വരെ കിഴക്കേ നടക്കാവിൽ ഗെയിംഓൺ ടർഫിൽ ആണ് മത്സരം.
എട്ട് ടീമുകൾ മത്സരിക്കും. ജെ എ സി നാഷണൽ ഡയറക്ടർ മെന്ററിങ് ആൻഡ് കോച്ചിങ് എസ കെ മോഹൻദാസ് ഉദ്ഘാടനം ചെയ്യും. സമ്മാനദാനം ജെ സി ഐ സോൺ പ്രസിഡന്റ് അരുൺഗോപാലും
ജെ എ സി സോൺ ചെയർമാൻ കെ പി ബാബുരാജ് നിർവ്വഹിക്കും.
18 വയസ്സ് മുതൽ 40 വയസുവരെയുള്ളവർക്കാണ് ജെ സി ഐ യിൽ അംഗത്വം.
40 വയസ്സ് മുതൽ ജെ എ സി അലുമിനി ക്ലബ് അംഗത്വം . കോച്ചിങ് ആൻഡ് മെന്ററിങ്, വളർച്ചയും ബിസിനസ് നെറ്റ് വർക്കിങ്ങും ചാരിറ്റി , ആരോഗ്യം ക്ഷേമം സാംസ്‌കാരിക വിനിമയം, യാത്ര എന്നി അഞ്ച് മേഖലയിലാണ് ജെ എ സി യുടെ പ്രവർത്തനം. ഇതിൽ ആരോഗ്യം ക്ഷേമം എന്നീ മേഖലയിൽ മുതിർന്നവരിൽ വ്യായാമം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നതെന്ന് ജെ എ സി സോൺ ചെയർമാൻ കെ പി ബാബുരാജ് പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സോൺ വൈസ് ചെയർമാന്മാരായ ജയഗോപാൽ ചന്ദ്രശേഖർ, ശ്രീരശ്മി മിലിന്ത്, അഡ്വ : ജയപ്രശാന്ത് ബാബു പ്രോഗ്രാം ഡയറക്ടർ ഇ ബി രതീഷ് കുമാർ, ട്രഷറർ സുരാജ് അജന്ത എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *