x
NE WS KE RA LA
Kerala Politics

പെന്‍ഷന്‍ കൊടുത്ത് മുടിഞ്ഞെന്ന് പറഞ്ഞാൽ അംഗീകരിക്കാനാവില്ല; സജി ചെറിയാനെ വിമർശിച്ച് ജി സുധാകരൻ.

പെന്‍ഷന്‍ കൊടുത്ത് മുടിഞ്ഞെന്ന് പറഞ്ഞാൽ അംഗീകരിക്കാനാവില്ല; സജി ചെറിയാനെ വിമർശിച്ച് ജി സുധാകരൻ.
  • PublishedMarch 26, 2025

തിരുവനന്തപുരം: സജി ചെറിയാനെ പരോക്ഷമായി വിമർശിച്ച് മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി സുധാകരൻ. ടി വി തോമസ് അനുസ്മരണവുമായി ബന്ധപ്പെട്ട് സിപിഐ സംഘടിപ്പിച്ച കയർ വ്യവസായ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പെൻഷൻ കൊടുത്ത് മുടിഞ്ഞു എന്നാരും പറയരുതെന്നും അത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി പ്രസിഡന്‍റായി ആര്‍എസ്എസ് അംഗം അല്ലാത്ത ഒരാളെ കൊണ്ടുവന്നത് എന്തിനാണ്. രാഷ്ട്രീയത്തിൽ പുതിയ കാര്യങ്ങൾ സംഭവിക്കാൻ പോകുന്നു എന്നതിന്‍റെ സൂചനയാണ് ഇത്. ആരും ആരുടെയും കസ്റ്റഡിയിൽ അല്ലെന്നും. ജനങ്ങളെ ആകർഷിക്കാൻ കഴിഞ്ഞാലെ നിലനിൽക്കാനാകൂ എന്ന് ആര്‍എസ്എസും ബിജെ പിയും മനസിലാക്കിയിരിക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *