വീടിനുള്ളിലുണ്ടാകുന്ന പൊടിപടലങ്ങൾ നിരന്തരമായി നമ്മൾ ശ്വസിക്കുമ്പോൾ അലർജി തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്കത് കാരണമാകുന്നുണ്ട്. നിങ്ങൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വീട്ടിലെ പൊടിപടലങ്ങൾ നീക്കം ചെയ്യാം.
- വൃത്തിയാക്കുംതോറും വരുന്നതാണ് പൊടിപടലങ്ങൾ. അതുകൊണ്ട് തന്നെ നിരന്തരമായി വൃത്തിയാക്കാൻ ശ്രദ്ധിക്കണം. ഇത് കൂടുതൽ പൊടിപടലങ്ങൾ വീട്ടിനുള്ളിൽ തങ്ങി നിൽക്കുന്നത് തടയും.
- വീടിനുള്ളിലെ വസ്തുക്കൾ കുമിഞ്ഞുകൂടുന്ന സാഹചര്യം ഒഴിവാക്കണം. സാധനങ്ങൾ നിറഞ്ഞുകിടക്കുമ്പോൾ അവയിൽ പൊടിപടലങ്ങൾ എളുപ്പത്തിൽ പറ്റിപിടിച്ചിരിക്കും.
- വായുവിൽ അടങ്ങിയിരിക്കുന്ന പൊടിപടലങ്ങൾ എയർ പ്യൂരിഫയർ ഉപയോഗിച്ച് നിരന്തരം വൃത്തിയാക്കാം.
- ആഴ്ചകൾ തോറും നിങ്ങളുടെ കിടക്ക വൃത്തിയായി അലക്കി വെക്കാൻ ശ്രദ്ധിക്കണം. പൊടിപടലങ്ങൾ തങ്ങി നിന്ന് അലർജിയുണ്ടാക്കുന്ന അവസ്ഥ ഒഴിവാക്കാനാണിത്.
- പൊടിപടലങ്ങൽ വൃത്തിയാക്കുമ്പോൾ മുകളിൽനിന്നും താഴേക്ക് വേണം വൃത്തിയാക്കേണ്ടത്. മുകളിൽനിന്നും വീഴുന്ന പൊടിപടലങ്ങൾ വാക്വം ഉപയോഗിച്ച് എളുപ്പത്തിൽ വൃത്തിയാക്കാവുന്നതാണ്.
- സോഫ, ഷെൽഫ്, ടേബിൾ തുടങ്ങിയവയിലെ പൊടിപടലങ്ങൾ നിരന്തരം അടിച്ച് വൃത്തിയാക്കണം.
- വായുവിൽ ഈർപ്പം തങ്ങി നിൽക്കാൻ ഒരു ഹ്യുമിഡിഫയർ ഉപയോഗിക്കാം. ഇത് പൊടിപടലങ്ങളെ അടിച്ചമർത്തും.
- വീടിന്റെ ജനാലകൾ എപ്പോഴും അടച്ചിട്ടിരിക്കാൻ ശ്രദ്ധിക്കണം. ജനാലകൾ തുറന്നിടുമ്പോൾ പുറത്ത് നിന്നുമുള്ള പൊടിപടലങ്ങൾ ഉള്ളിലേക്ക് കയറാൻ സാധ്യതയുണ്ട്.
- പുറത്തുനിന്നും വരുന്ന പൊടിപടലങ്ങളെ തുടച്ചുകളയാൻ വീട്ടിലെ കവാടത്തിന്റെ ഭാഗത്തായി ഡോർമാറ്റുകൾ ഇടാം.
- മുറികളിൽ വളർത്ത് മൃഗങ്ങൾ ഓടി നടക്കുന്നതുകൊണ്ട് തന്നെ ഇവയെ എപ്പോഴും വൃത്തിയാക്കാൻ ശ്രദ്ധിക്കണം.