ഇന്റർനാഷണൽ നോളജ് എജ്യൂ ഫെസ്റ്റ് കെഇഎഫ്2025 ലോഗോ പ്രകാശനം ചെയ്തു

കോഴിക്കോട്: ഏപ്രിൽ 23, 24 തീയതികളിൽ മർക്കസ് നോളജ് സിറ്റിയിൽ വെച്ച് നടക്കുന്ന ഇൻറർനാഷണൽ നോളജ് എജ്യു ഫെസ്റ്റ് കെഇഎഫ്2025ന്റെ ലോഗോ പ്രകാശനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു നിർവ്വഹിച്ചു . ഉന്നത വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ അവസരങ്ങൾ തേടുന്നവർക്ക് എക്സ്‌പോ ഗുണം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. ഇരുപതോളം വിദേശ യൂണിവേഴ്സിറ്റി സ്റ്റാളുകളും 20 നാഷണൽ സ്റ്റോളുകളും പ്രാദേശികമായി 40 സ്റ്റോളുകളുമാണ് എക്സ്പോയിൽ ഒരുങ്ങുന്നത്.
എക്സ്പോയുടെ ഭാഗമായി നടക്കുന്ന സെമിനാറുകളിൽ കരിയർ ഗൈഡൻസ് വിദഗ്ദരും മോട്ടിവേഷൻ പ്രഭാഷകരും രാഷ്ട്രീയ സാംസ്കാരിക സാമുദായിക രംഗത്തെ പ്രമുഖരും സംസാരിക്കും. താമരശ്ശേരി അതിരൂപതയുടെയും മർകസ് നോളജ് സിറ്റിയുടെയും സഹകരണവും കെഇഎഫ്2025 നൂണ്ട്.
രണ്ട് ദിവസങ്ങളിലായി നടക്കുന്ന എക്സ്‌പോയിലേക്ക് രണ്ടായിരത്തിലധികം യുജി,പി ജി വിദ്യാർത്ഥികളെയാണ് റജിസ്ട്രേഷനിലൂടെ ക്ഷണിച്ചിട്ടുള്ളത്. കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഡിസിഷൻ മേക്കേയ്ക്ക് ആയ രക്ഷാകർത്താക്കളെയും പ്രത്യേകമായി എക്സ്പോയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. നിരവധി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിലൂടെ സൗജന്യമായി ഉന്നതപഠനം സാധ്യമാക്കുന്ന പാക്കേജുകൾ ഇതിന്റെ ഭാഗമായി കെഇഎഫ്2025 ലക്ഷ്യമിടുന്നുണ്ട് എന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ കെഇഎഫ് ഡയറക്ടർമാരായ ഫൈസൽ നന്നാട്ട്, ജിതിൻ രാജ്, നിഷാദ് കെ പി, ഷൈഷാദ് എന്നിവർ പങ്കെടുത്തു