x
NE WS KE RA LA
Kerala

താമരശ്ശേരിയിലെ ലഹരി സംഘങ്ങൾക്കെതിരെ പരിശോധന ശക്തമാക്കി; ഡിഐജി യതീഷ് ചന്ദ്ര

താമരശ്ശേരിയിലെ ലഹരി സംഘങ്ങൾക്കെതിരെ പരിശോധന ശക്തമാക്കി; ഡിഐജി യതീഷ് ചന്ദ്ര
  • PublishedMarch 25, 2025

കോഴിക്കോട്: താമരശ്ശേരിയിലെ ലഹരി സംഘങ്ങൾക്കെതിരെ പരിശോധന ശക്തമാക്കിയതായി കണ്ണൂർ റേഞ്ച് ഡിഐജി യതീഷ് ചന്ദ്ര പറഞ്ഞു . വടക്കൻ കേരളത്തിലെ ഹോട്ട് സ്പോട്ടുകളിൽ ഒന്നായ താമരശ്ശേരയിൽ വാഹന പരിശോധന ഉൾപ്പെടെ കർശനമാക്കിയിരിക്കുകയാണ്. കൂടാതെ ഈങ്ങാപ്പുഴയിലെ ഷിബിലയുടെ കൊലപാതകത്തിൽ പൊലീസ് ബോധപൂർവ്വം വീഴ്ച വരുത്തിയിട്ടില്ലെന്നും യതീഷ് ചന്ദ്ര പറഞ്ഞു.

മുൻകാലങ്ങളെ അപേക്ഷിച്ച് ലഹരി കേസുകളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനയുണ്ടെന്നും യതീഷ് ചന്ദ്ര വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *