x
NE WS KE RA LA
Kerala Politics

കേരളം മാറിയെന്നും പുതിയ തീരുമാനം ഉണ്ടാകുമെന്നും വ്യവസായ മന്ത്രി പി രാജീവ്

കേരളം മാറിയെന്നും പുതിയ തീരുമാനം ഉണ്ടാകുമെന്നും വ്യവസായ മന്ത്രി പി രാജീവ്
  • PublishedFebruary 21, 2025

കൊച്ചി: ഇന്ന് നടക്കുന്ന കേരള ആ​ഗോള നിക്ഷേപ ഉച്ചകോടിയിൽ വളരെ വലിയ പ്രതീക്ഷയുണ്ടെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. ഉച്ചകോടിയിൽ പ്രതീക്ഷിച്ചതിലും കൂടുതല്‍ പങ്കാളിത്തമുണ്ടാകുമെന്നും. നമ്മുടെ സമ്പദ് വ്യവസ്ഥയുടെ കുതിപ്പിന്റേയും വ്യവസായ മേഖലയുടെ വളര്‍ച്ചയുടേയും ഒരു സവിശേഷ ചരിത്ര സംഗമമായി ഈ നിക്ഷേപക സംഗമം മാറുമെന്നും മന്ത്രി വ്യക്തമാക്കി.

ഇന്ന് സ്വിച്ച് ഇട്ടാൽ നാളെ തന്നെ ഒരു നിക്ഷേപം നമുക്ക് യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. നിക്ഷേപം യാഥാര്‍ത്ഥ്യമാക്കാന്‍ സമയമെടുക്കും. അതിന് വേണ്ടി ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുമെന്നും . പ്രത്യേക ടീം ഓരോ സെക്ടര്‍ വെയ്‌സായി പ്രവര്‍ത്തിക്കും. ഉച്ചക്കോടിയിൽ
മുഖ്യമന്ത്രിയുമായും മന്ത്രിമാരുമായും മീറ്റിംഗ് ഉണ്ടാകും അതിലൊക്കെ ഉദ്യോഗസ്ഥന്മാരും പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞു.

അസാധ്യമായത് സാധ്യമാക്കാന്‍ തുടര്‍ ഭരണത്തിലൂടെ കഴിഞ്ഞിട്ടുണ്ട്. ആ ആത്മവിശ്വാസം വ്യവസായ മേഖലയില്‍ പ്രതിഫലിക്കുകയും ചെയ്തു. പ്രതിപക്ഷത്തിന്റെ സഹകരണം ഉച്ചക്കോടിക്ക് കരുത്തുപകരുമെന്നും. കേരളം ഒറ്റക്കെട്ടായി ഒരു മാറ്റത്തിന് വേണ്ടി തയ്യാറെടുക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *