ജാവലിൻ പ്രോ ഫൈനലിൽ ഇന്ത്യയുടെ നീരജ് ചോപ്ര ഇന്ന് മത്സരത്തിനിറങ്ങും
പാരീസ്: ഒളിമ്പിക്സിലെ ഇന്ത്യയുടെ സ്വർണ്ണ മെഡല്‍ പ്രതീക്ഷയായ നീരജ് ചോപ്ര ഇന്ന് തന്റെ ഫൈനലില്‍ ഇറങ്ങും. നീരജ് ചോപ്ര ഇന്ന് രാത്രി 11.55നാണ് ജാവലിൻ ത്രോയുടെ ഫൈനലില്‍ ഇറങ്ങുക. ചൊവ്വാഴ്ച നടന്ന യോഗ്യതാ റൗണ്ടില്‍ നീരജ് 89.34 മീറ്റർ എന്ന മികച്ച ത്രോയോടെ പുരുഷന്മാരുടെ ജാവലിൻ ത്രോ ഫൈനലില്‍ പ്രവേശിച്ചത്.തൻ്റെ ആദ്യ ശ്രമത്തില്‍ തന്നെ 84 മീറ്റർ എന്ന യോഗ്യതാ മാനദണ്ഡം കടക്കാൻ നീരജിന് ആയി. ഇതേ ദൂരം ആവർത്തിക്കാൻ ആയാല്‍ നീരജിന് മെഡല്‍ ലഭിക്കും എന്ന് ഉറപ്പാണ്. 90 ഭേദിച്ച് സ്വർണ്ണം ഉറപ്പിക്കാൻ തന്നെയാകും നീരജ് ശ്രമിക്കുക. ഇന്ത്യയുടെ മറ്റൊരു ജാവലിൻ ത്രോ താരമായ കിഷോർ ജെന നേരത്തെ പുറത്തായിരുന്നു. ഫൈനലില്‍ 12 അത്‌ലറ്റുകള്‍ ആകും ഇറങ്ങുക. മത്സരം ജിയോ സിനിമയില്‍ തത്സമയം കാണാം.