x
NE WS KE RA LA
Entertainment Finance

പാകിസ്ഥാനിലെ ഇന്ത്യൻ നോട്ട്; പാക്കിസ്ഥാനിൽ ഒരു വർഷക്കാലം ഉപയോഗിച്ച ഇന്ത്യൻ കറൻസി, വൈറലായി ചിത്രം

പാകിസ്ഥാനിലെ ഇന്ത്യൻ നോട്ട്; പാക്കിസ്ഥാനിൽ ഒരു വർഷക്കാലം ഉപയോഗിച്ച ഇന്ത്യൻ കറൻസി, വൈറലായി ചിത്രം
  • PublishedOctober 21, 2024

വിഭജനത്തിനുശേഷം താൽക്കാലികമായി തങ്ങളുടെ കറൻസി ഉപയോഗിക്കാൻ പാക്കിസ്ഥാന് ഇന്ത്യൻ സർക്കാർ അനുവാദം നൽകി. അങ്ങനെ തുടർന്നുവന്ന ഒരു വർഷക്കാലത്തോളം പാക്കിസ്ഥാൻ ഇന്ത്യയിൽ അച്ചടിച്ച കറൻസി നോട്ടുകൾ ഉപയോഗിക്കുന്നത് തുടർന്നു. 1947 ആഗസ്ത് 15 -ന് ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണം അവസാനിച്ചതും പാകിസ്ഥാൻ രൂപീകൃതമായി. വിഭജനത്തിന് ശേഷം പുതിയ രാജ്യം രൂപീകരിക്കുന്നതിന് ഇരു രാജ്യങ്ങളും തമ്മിലുള്ള ആസ്തി പങ്കിടലും ബാധ്യതകൾ കൈകാര്യം ചെയ്യലും ആവശ്യമായി വന്നു. കറൻസി മാനേജ്മെൻ്റായിരുന്നു അന്ന് പാക്കിസ്ഥാൻ നേരിട്ട പ്രധാന പ്രശ്നങ്ങളിലൊന്ന്. അങ്ങനെയാണ് വിഭജനത്തിനുശേഷം താൽക്കാലികമായി തങ്ങളുടെ കറൻസി ഉപയോഗിക്കാൻ പാക്കിസ്ഥാന് ഇന്ത്യൻ സർക്കാർ അനുവാദം നൽകുന്നത്. അങ്ങനെ തുടർന്നുവന്ന ഒരു വർഷക്കാലത്തോളം പാക്കിസ്ഥാൻ ഇന്ത്യയിൽ അച്ചടിച്ച കറൻസി നോട്ടുകൾ ഉപയോഗിക്കുന്നത് തുടർന്നു.

ഇപ്പോഴിതാ ആ കാലഘട്ടത്തിൽ പാക്കിസ്ഥാനിൽ ഉപയോഗിച്ചിരുന്ന ഒരു ഇന്ത്യൻ അഞ്ചു രൂപാ നോട്ട് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിൽ വൈലായിരിക്കുകയാണ്. 1947-48 കാലഘട്ടത്തിലെ അഞ്ച് രൂപാ നോട്ടാണ് വൈറലായിരിക്കുന്നത്. 1947 -ൽ ബ്രിട്ടീഷ് ഇന്ത്യയുടെ വിഭജനത്തിനു ശേഷം, പുതിയതായി രൂപീകരിച്ച രാജ്യമായ പാക്കിസ്ഥാനിൽ ഇന്ത്യൻ രൂപയിൽ മാറ്റം വരുത്തി. കറൻസിയിൽ ഇംഗ്ലീഷിൽ ‘ഗവൺമെൻ്റ് ഓഫ് പാകിസ്ഥാൻ’ എന്നും ഉറുദുവിൽ ഹക്കുമത്ത്-ഇ-പാകിസ്ഥാൻ എന്നും അധികമായി അച്ചടിച്ചിരുന്നു. സി ഡി ദേശ്മുഖിൻ്റെ നേതൃത്വത്തിലുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ), 1948 സെപ്റ്റംബർ 30 വരെ ഇരുരാജ്യങ്ങളുടെയും സെൻട്രൽ ബാങ്കായിരുന്നു. ഈ കാലയളവിൽ, കറൻസിയുടെ കുറവ് ഒഴിവാക്കാൻ പാക്കിസ്ഥാനിൽ ഉപയോഗിക്കാനായി കൂടി ഇന്ത്യൻ നോട്ടുകൾ അമിതമായി അച്ചടിച്ചിരുന്നു. തുടർന്ന്, 1948 ജൂലൈ 1 -ന് സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാൻ രൂപീകരിക്കുകയും കറൻസി കൈകാര്യം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം അവരെ ഏൽപ്പിക്കുകയും ചെയ്തു. 1947 ഓഗസ്റ്റ് 15 -ന് ഇന്ത്യ ഒരു സ്വതന്ത്ര രാഷ്ട്രമായതിന് ശേഷം, പുതിയ ഛായാചിത്രങ്ങൾ സ്വീകരിക്കുന്നതിന് മുമ്പ് കുറച്ച് കാലത്തേക്ക് ജോർജ്ജ് ആറാമൻ രാജാവിൻ്റെ ഛായാചിത്രങ്ങളുള്ള നോട്ടുകൾ ആയിരുന്നു ആർബിഐ പുറത്തിറക്കിയിരുന്നത്. ഇപ്പോൾ വൈറലായിരിക്കുന്ന കറൻസിയിലും ജോർജ്ജ് ആറാമൻ രാജാവിൻ്റെ ചിത്രമുണ്ട്. ബ്രിട്ടീഷ് ഭരണത്തിൻ്റെ അവസാന നാളുകളിൽ പ്രചാരത്തിലുണ്ടായിരുന്ന നോട്ട് ആണിത്.

Leave a Reply

Your email address will not be published. Required fields are marked *