x
NE WS KE RA LA
National

തിരിച്ചടിച്ച് ഇന്ത്യ; 9 പാക് ഭീകര കേന്ദ്രങ്ങൾ തകർത്തെന്ന് കരസേന

തിരിച്ചടിച്ച് ഇന്ത്യ; 9 പാക് ഭീകര കേന്ദ്രങ്ങൾ തകർത്തെന്ന് കരസേന
  • PublishedMay 7, 2025

ദില്ലി: പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലുമായി ഒൻപതിടങ്ങളിൽ ഇന്ത്യയുടെ സർജിക്കൽ സ്ട്രൈക്ക് നടത്തി. 9 പാക് ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചു തകർത്തതായി കരസേന. നീതി നടപ്പാക്കിയെന്ന് സമൂഹമാധ്യമങ്ങളിലൂടെ സേന പ്രതികരിച്ചു. കൂടുതൽ വിവരങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്ന് പ്രതിരോധ മന്ത്രാലയം പറഞ്ഞു.

ബുധനാഴ്ച പുലർച്ചെ 1.44 ഓടെയാണ് മിസൈലുകൾ ഉപയോഗിച്ച് ഇന്ത്യ പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകര താവളങ്ങൾ ആക്രമിച്ചത്. ആക്രമണം ഭീകര കേന്ദ്രങ്ങൾക്ക് നേരെ മാത്രമാണെന്നും. പാക് സൈനിക കേന്ദ്രങ്ങൾക്കു നേരെയോ ജനങ്ങൾക്ക് നേരെയോ ആക്രമണം നടത്തിയിട്ടില്ലെന്നും സേന വ്യക്തമാക്കി. ബഹാവൽപൂരിലും മുസാഫറബാദിലും കോട്ലിയിലും മുറിഡ്കെയിലും ആണ് ആക്രമണം നടന്നത്. വൈകാതെ ലാഹോർ, സിയാൽകോട്ട് വിമാനത്താവളങ്ങൾ അടച്ചു. അതിർത്തിയിൽ അതീവ ജാഗ്രതയിലാണ് ഇന്ത്യൻ സേന.

Leave a Reply

Your email address will not be published. Required fields are marked *