x
NE WS KE RA LA
National Politics

ഇന്ത്യ സംഖ്യത്തിന് ഇനിയില്ല : ആം ആദ്മി പാർട്ടി

ഇന്ത്യ സംഖ്യത്തിന് ഇനിയില്ല : ആം ആദ്മി പാർട്ടി
  • PublishedJune 4, 2025

ദില്ലി: ഇന്ത്യ സഖ്യത്തിൽ ഇനിയില്ലെന്ന് വ്യക്തമാക്കി ആം ആദ്മി പാർട്ടി രംഗത്ത്. സഖ്യവുമായി ഇനി സഹകരിക്കില്ലെന്നും. സഖ്യം രൂപീകരിച്ചത് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനായെന്ന് നേതൃത്വം വ്യക്തമാക്കി. ബിഹാറടക്കം നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഒറ്റക്ക് മത്സരിക്കുമെന്നും നേതൃത്വം പറഞ്ഞു
അതേ സമയം, ഓപ്പറേഷൻ സിന്ദൂറിൽ പ്രത്യേക പാർലമെൻറ് സമ്മേളനം വിളിക്കണമെന്ന മറ്റ് പാർട്ടികളുടെ നിലപാടിനൊപ്പം ആം ആദ്മി പാർട്ടി നിന്നില്ല. ആവശ്യം പ്രത്യേകം കേന്ദ്രസർക്കാരിനെ നേതൃത്വം അറിയിച്ചു.

അതിനിടെ, ഇന്ത്യ സഖ്യത്തിന്‍റെ ഭാവി ആശങ്കയിലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം പ്രതികരിച്ചിരുന്നു. ബിജെപിയുടേത് ശക്തമായ സംഘടന സംവിധാനമാണെന്നും. കടുത്ത അനിശ്ചിതത്വം നിലനില്‍ക്കുമ്പോഴാണ് ഇന്ത്യ സഖ്യത്തിന്‍റെ ഭാവി ആശങ്കയിലാണെന്നും ചിദംബരം പറഞ്ഞു. ഇതിന് പിന്നാലെയാണ് ആപ് സഖ്യത്തിന്റെ പ്രതികരണവുമെത്തുന്നത്. സഖ്യം മുന്നോട്ട് പോകുന്നുണ്ടോയെന്ന് ഉറപ്പില്ല. നിലനില്‍പില്‍ വലിയ ഭീഷണിയാണ് നേരിടുന്നതെന്നും . ശ്രമിച്ചാല്‍ ശക്തമായി മുന്നോട്ട് പോകാനാകുമെന്നും ചിദംബരം പറഞ്ഞു . കോണ്‍ഗ്രസിനെ കൂടുതല്‍ വെട്ടിലാക്കി ബിജെപിയെ പുകഴ്ത്തുക കൂടിയാണ് ചിദംബരം. സംഘടനരംഗത്ത് എല്ലാ തലങ്ങളിലും ബിജെപി സുശക്തമാണെന്ന് കൂടി ചിദംബരം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *