x
NE WS KE RA LA
National

ഇന്ത്യ വിരുദ്ധ പ്രചാരണം; പാക്കിസ്ഥാൻ യൂടുബ് ചാനൽ ഇന്ത്യ നിരോധിച്ചു

ഇന്ത്യ വിരുദ്ധ പ്രചാരണം; പാക്കിസ്ഥാൻ യൂടുബ് ചാനൽ ഇന്ത്യ നിരോധിച്ചു
  • PublishedApril 28, 2025

ദില്ലി: ഇന്ത്യ വിരുദ്ധ പ്രചാരണം നടത്തിയ സംഭവത്തിൽ പാകിസ്ഥാൻ യൂട്യൂബ് ചാനലുകൾക്ക് നിരോധനം ഏർപ്പെടുത്തി ഇന്ത്യ. ഡോൺ ന്യൂസ്, സമ ടിവി, ജിയോ ന്യൂസ് ഉൾപ്പെടെ 16 ചാനലുകളാണ് നിരോധിച്ചിരിക്കുന്നത്. കൂടാതെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിനാൽ അതിർത്തി ഗ്രാമങ്ങൾ കനത്ത ജാഗ്രത തുടരുകയാണ്.

ബാരാമുള്ളയിലെ ഇന്ത്യ -പാക് അതിർത്തി ഗ്രാമങ്ങളിൽ സൈനിക വിന്യാസം ശക്തമാക്കി. നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഗ്രമവാസികളിൽ പലരെയും മാറ്റി പാർപ്പിക്കുകയും. അതിർത്തി ഗ്രാമങ്ങളിലേക്ക് പ്രവേശിക്കാനും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കൊപ്പമുണ്ടായിരുന്നവരെ നേരിട്ട് കണ്ട് മൊഴിയെടുക്കാനുള്ള നീക്കത്തിലാണ് എൻഐഎ. ഇതിന്റെ ഭാ​ഗമായി കേരളത്തിലടക്കം സംഘമെത്തും. കർണ്ണാടകയിൽ ഭരത് ഭൂഷൻ്റെ കുടുംബത്തെ ഇന്ന് കാണും.

Leave a Reply

Your email address will not be published. Required fields are marked *